city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തലയിലൂടെ കമ്പി തുളച്ച് കയറിയിട്ടും ബോധം മറയാതെ യുവാവ്; അമ്പരപ്പ് മാറാതെ ഡോക്ടര്മാര്‍

ഭോപ്പാല്‍: (www.kasargodvartha.com 20.04.2019) തലയില്‍ ശക്തമായി ഒന്ന് അടിച്ചാല്‍ ബോധം പോകുന്നവരാണ് മനുഷ്യര്‍. അങ്ങനെയുള്ള മനുഷ്യരുടെ തലയിലൂടെ ഒരു കമ്പി തുളച്ചുകയറിയാലുള്ള അവസ്ഥ പറയേണ്ടതില്ല. എന്നാല്‍ തലയിലൂടെ കമ്പി തുളച്ച് കയറിയിട്ടും ബോധം മറയാതെ സംസാരിച്ചുകൊണ്ട് ആശുപത്രിയില്‍ എത്തിയ യുവാവിനെ കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍. കിണര്‍ വൃത്തിയാക്കുന്നതിനിടെ ഇരുപത്തിയൊന്നുകാരനായ സഞ്ജയ് എന്ന യുവാവിന്റെ തലയില്‍ കമ്പി തുളച്ചു കയറുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

തലയിലൂടെ കമ്പി തുളച്ച് കയറിയിട്ടും ബോധം മറയാതെ യുവാവ്; അമ്പരപ്പ് മാറാതെ ഡോക്ടര്മാര്‍

 ആശുപത്രിയില്‍ എത്തിക്കുമ്പോഴും സഞ്ജയ്യുടെ ബോധം നശിച്ചിരുന്നില്ല. മദ്ധ്യപ്രദേശിലെ ബാല്‍ഗട്ടിലാണ് മെഡിക്കല്‍ സയന്‍സിന് പോലും അത്ഭുതമായ സംഭവം നടന്നത്. കിണറ്റില്‍ നിന്ന് മുകളിലേക്ക് കയറുന്നതിനിടെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. മുപ്പത്തിയഞ്ച് അടി താഴ്ചയിലേക്ക് വീണ സഞ്ജയുടെ വലത് നെറ്റിയിലൂടെ നീണ്ട കമ്പി കുത്തിക്കയറി. തുളഞ്ഞുകയറിയ കമ്പി ഇടത്തേ നെറ്റിയുടെ വശത്ത് കൂടി പുറത്തേക്കെത്തിയെന്നാണ് സുഹൃത്തുക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്.

നാഗ്പൂരിലെ ആശുപത്രിയില്‍ സഞ്ജയ് ഇപ്പോള്‍ ചികിത്സയിലാണ്. തലയ്ക്കകത്തെ സുപ്രധാന രക്തക്കുഴലുകളില്‍ ഒന്നിലും തട്ടാതെയാണ് കമ്പി തുളച്ചു കയറിയത്. യുവാവിന്റെ ബോധം നശിക്കാതിരുന്നതും ജീവന്‍ തലനാരിഴയ്ക്ക് രക്ഷപെട്ടതും ഇതുകൊണ്ടാണെന്ന് ഡോക്ടറുമാര്‍ പറഞ്ഞു. ഒന്നരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് കമ്പി പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം സഞ്ജയ് സുഖം പ്രാപിച്ച് വരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Top-Headlines, news, National, Accident, Youth, hospital, Science, Doctors, A man haven't lost his Consciousness after a dangerous accident.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia