96 കാരിയായ മാതാവിനെ വീട്ടില്‍ പൂട്ടിയിട്ട് മകന്‍ വിനോദ യാത്രയ്ക്ക് പോയി; നാലു ദിവസം പട്ടിണി കിടന്ന വൃദ്ധമാതാവിനെ ഒടുവില്‍ രക്ഷപ്പെടുത്തിയത് മകള്‍
Nov 1, 2017, 11:22 IST
അനന്തപുരി:(www.kasargodvartha.com 01/11/2017) 96 കാരിയായ മാതാവിനെ വീട്ടില്‍ പൂട്ടിയിട്ട് മകന്‍ വിനോദ യാത്രയ്ക്ക് പോയി. നാലു ദിവസം പട്ടിണി കിടന്ന വൃദ്ധമാതാവിന് ഒടുവില്‍ മകള്‍ രക്ഷകയായി. ഒഡീഷ അനന്തപുരിയിലെ സബിത നാദ് എന്ന വൃദ്ധമാതാവിനെയാണ് മകന്‍ വികാസ് മുറിയില്‍ പൂട്ടിയിട്ട് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് വിനോദയാത്ര പോയത്. സബിതയുടെ മകള്‍ വീട്ടിലെത്തിയപ്പോഴാണ് മാതാവിനെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് മകള്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി ഇവരെ രക്ഷപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ ബുധനാഴ്ച സബിത ഉറങ്ങുമ്പോഴാണ് മകന്‍ വീടുപൂട്ടി പോയത്. അഞ്ച് മക്കളാണ് സബിതയ്ക്കുള്ളത്. സംഭവത്തില്‍ സഹോദരിയുടെ പരാതിയില്‍ വികാസിനെതിരെ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, son, House, Police, complaint, Mother, Daughter, 96-year-old woman, ‘locked’ by son as he left for vacation, rescued