city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Poverty In India | സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലും ഇന്‍ഡ്യയിലെ 20 ശതമാനം ആളുകള്‍ ദരിദ്രര്‍; വേണം ഇവര്‍ക്കും അടിസ്ഥാന സൗകര്യ വികസനങ്ങള്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com) ഇന്‍ഡ്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. 1947 ഓഗസ്റ്റ് 15 ന് രാജ്യം നൂറുകണക്കിന് വര്‍ഷത്തെ അടിമത്തത്തില്‍ നിന്ന് സ്വതന്ത്രമായി. അതിനുശേഷം, സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സൈനിക, കായിക, സാങ്കേതിക മേഖലകളുടെ വികസന യാത്രയില്‍ രാജ്യം അടയാളപ്പെടുത്തി
                       
Poverty In India | സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലും ഇന്‍ഡ്യയിലെ 20 ശതമാനം ആളുകള്‍ ദരിദ്രര്‍; വേണം ഇവര്‍ക്കും അടിസ്ഥാന സൗകര്യ വികസനങ്ങള്‍

സാധാരണക്കാരെ ശാക്തീകരിക്കുന്നതിനായി, കഴിഞ്ഞ ദശകങ്ങളില്‍ സര്‍കാരുകള്‍ ജനങ്ങളുടെ ക്ഷേമത്തിനായി നയങ്ങളും പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. പദ്ധതികളുടെ ഗുണഫലങ്ങള്‍ പാവപ്പെട്ടവര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ഗ്രാം സദക് യോജന, വിവരാവകാശം, വിദ്യാഭ്യാസ അവകാശം, എംഎന്‍ആര്‍ഇജിഎ തുടങ്ങിയ പരിപാടികളും പദ്ധതികളും സാധാരണക്കാരെ ശാക്തീകരിച്ചു.

അതേസമയം സര്‍കാരിന്റെ പദ്ധതികള്‍ പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞില്ല എന്നതും സത്യമാണ്. ഇത്രയും വികസന പദ്ധതികള്‍ ഉണ്ടായിട്ടും രാജ്യത്ത് ദാരിദ്ര്യവും പിന്നോക്കാവസ്ഥയും നീങ്ങിയിട്ടില്ല. വികസന പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഭക്ഷണം, വസ്ത്രം, വീട്, വിദ്യാഭ്യാസം, ആരോഗ്യ സൗകര്യങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്തെ ഒരു വലിയ ജനവിഭാഗത്തിന് ഇപ്പോഴും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

രാജ്യത്തെ 27 കോടി ജനങ്ങളും ദരിദ്രരാണെന്ന് സര്‍കാരിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. 2011-2012 ലെ കണക്കുകള്‍ പ്രകാരം, ഇന്‍ഡ്യയില്‍ ആകെ 21.92 ശതമാനം ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. ഗ്രാമപ്രദേശങ്ങള്‍ കൂടുതല്‍ ദരിദ്രമാണ്, ഗ്രാമപ്രദേശങ്ങളില്‍ ദാരിദ്ര്യത്തിന്റെ ശതമാനം 25.70 ആണ്, നഗരങ്ങളില്‍ ഇത് 13.70 ശതമാനമാണ്. ഏകദേശം 21 കോടി ദരിദ്രര്‍ ഗ്രാമപ്രദേശങ്ങളില്‍ മാത്രം താമസിക്കുന്നു. ജാതിയനുസരിച്ച് 45.3 ശതമാനം എസ്ടി, 31.5 ശതമാനം എസ്സി, 22.6 ശതമാനം ഒബിസി, 15.5 ശതമാനം മറ്റുള്ളവര്‍ ഗ്രാമപ്രദേശങ്ങളില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്

68 കോടി ജനങ്ങളാണ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ കഴിയുന്നത്. സാമ്പത്തിക അസമത്വം തമ്മിലുള്ള അന്തരം വര്‍ധിച്ചുവരികയാണ്. ആഫ്രികയെ അപേക്ഷിച്ച് ഇന്‍ഡ്യയില്‍ ഇരട്ടി കുട്ടികള്‍ പോഷകാഹാരക്കുറവുള്ളവരാണെന്ന് മുന്‍ വര്‍ഷങ്ങളിലെ ദേശീയ കുടുംബാരോഗ്യ സര്‍വേ റിപോര്‍ട് പറയുന്നു. സ്വാതന്ത്ര്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുമ്പോള്‍ മാത്രമേ രാജ്യം മഹത്വവും ഐശ്വര്യവും കൈവരിക്കുകയുള്ളൂവെന്ന് ഇത് ഓര്‍മപ്പെടുത്തുന്നു.

Keywords: News, National, Top-Headlines, India, Challenges-Post-Independence, Government, Development project, Poverty In India, Poverty, Azadi Ka Amrit Mahotsav, 75 Years of Independence, 75 Years of Independence: Poverty In India.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia