city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Drugs Seized | ഗുജറാതിലെ തുറമുഖത്തുനിന്ന് 560 കോടി രൂപ വിലമതിക്കുന്ന 56 കിലോ ലഹരിമരുന്ന് പിടികൂടി

അഹ് മദാബാദ്: (www.kasargodvartha.com) ഗുജറാതില്‍ 560 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. മുന്ദ്ര തുറമുഖത്തുനിന്നാണ് 56 കിലോ കൊകെയ്ന്‍ റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്. വിദേശ രാജ്യത്തുനിന്ന് മുന്ദ്രയിലേക്കുള്ള ലഹരിമരുന്നു കടത്തിനെപ്പറ്റി അധികൃതര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

ഇറക്കുമതി ചെയ്ത മറ്റു സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി പദാര്‍ഥമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, ഒരുമാസം മുന്‍പ് 1,300 കോടി രൂപ വിലവരുന്ന 260 കിലോ ഹെറോയിന്‍ കണ്ട്‌ല തുറമുഖത്തിന് സമീപം നിന്ന് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയിരുന്നു. 2021 സെപ്റ്റംബറിനും ഒക്ടോബറിനും ഇടയില്‍ ഇറാനില്‍ നിന്ന് കണ്ട്ല തുറമുഖത്ത് എത്തിയ 17 കണ്ടെയ്നറുകളില്‍ ഒന്നിലാണ് ഇതു കണ്ടെത്തിയത്.

Drugs Seized | ഗുജറാതിലെ തുറമുഖത്തുനിന്ന് 560 കോടി രൂപ വിലമതിക്കുന്ന 56 കിലോ ലഹരിമരുന്ന് പിടികൂടി

ഗുജറാത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) ഡിആര്‍ഐയും ചേര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം അമ്രേലി ജില്ലയില്‍ 450 കോടി രൂപ വിലമതിക്കുന്ന 90 കിലോഗ്രാം ഹെറോയിന്‍ കണ്ടെടുത്തു. ഇന്‍ഡ്യയിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ട അഫ്ഗാനില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 21,000 കോടി രൂപ വിലമതിക്കുന്ന രണ്ട് കണ്ടെയ്‌നര്‍ മയക്കുമരുന്ന് 2001 സെപ്റ്റംബറില്‍ പിടികൂടിയതാണ്.

Keywords: News, National, Top-Headlines, seized, Crime, 560 crore worth of drugs seized in Gujarat.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia