Girl Killed | 'കൂടോത്രം ചെയ്യുന്നതിനിടെ 5 വയസുകാരിയെ മാതാപിതാക്കള്‍ തല്ലിക്കൊന്നു'; 3 പേർ അറസ്റ്റിൽ
Aug 7, 2022, 16:11 IST
നാഗ്പൂര്‍: (www.kasargodvartha.com) 'കൂടോത്രം' ചെയ്യുന്നതിനിടെ അഞ്ച് വയസുകാരിയെ മാതാപിതാക്കള്‍ തല്ലിക്കൊന്നതായി പരാതി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം നടന്നത്. ദുഷ്ടശക്തികളെ തുരത്താന്‍ മന്ത്രവാദം നടത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ പിതാവ് സിദ്ധാര്‍ത്ഥ് ചിംനെ (45), അമ്മ രഞ്ജന (42), അമ്മായി പ്രിയ ബന്‍സോദ് (32) എന്നിവരെ അറസ്റ്റ് ചെയ്തു. വെള്ളി-ശനി രാത്രിയിലാണ് സംഭവം.
'പെണ്‍കുട്ടിയുടെ മാതാപിതാക്കളും അമ്മായിയും രാത്രിയില്‍ ചടങ്ങുകള്‍ നടത്തുകയും അതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഇത് പിന്നീട് അവരുടെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കരയുന്ന പെണ്‍കുട്ടിയോട് പ്രതികള്‍ ചില ചോദ്യങ്ങള്‍ ചോദിക്കുന്നത് വീഡിയോയില്‍ കാണാം. കുട്ടിക്ക് ചോദ്യങ്ങള്‍ മനസിലാക്കാനോ ഉത്തരം നല്‍കാനോ കഴിഞ്ഞില്ല.
യുട്യൂബിലൂടെ പ്രാദേശിക വാര്‍ത്താ ചാനല്‍ നടത്തുന്ന സുഭാഷ് നഗര്‍ നിവാസിയായ ചിമ്നെ, കഴിഞ്ഞ മാസം ഗുരുപൂര്‍ണിമ ദിനത്തില്‍ ഭാര്യയോടും അഞ്ചും 16 ഉം വയസ്സുള്ള രണ്ട് പെണ്മക്കളോടൊപ്പം തകല്‍ഘട്ടിലെ ഒരു ദര്‍ഗയില്‍ പോയിരുന്നു. അന്നുമുതല്‍, തന്റെ ഇളയ മകളുടെ പെരുമാറ്റത്തിലെ മാറ്റങ്ങള്‍ അയാൾ സംശയിച്ചു. അവള് ചില ദുഷ്ടശക്തികളുടെ സ്വാധീനത്തിലാണെന്ന് അയാള്‍ വിശ്വസിച്ചു, അവരെ ഓടിക്കാന്‍ കൂടോത്രം ചെയ്യാന്‍ തീരുമാനിച്ചു. ചടങ്ങിനിടെ, മൂന്ന് പ്രതികളും കുട്ടിയെ തല്ലുകയും മര്‍ദിക്കുകയും ചെയ്തു, തുടര്‍ന്ന് പെൺകുട്ടി ബോധരഹിതയായി നിലത്തു വീണു, ശനിയാഴ്ച പുലര്‍ചെ കുട്ടിയെ ദര്‍ഗയിലേക്ക് കൊണ്ടുപോയി.
പിന്നീട് ഗവണ്മെന്റ് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ശേഷം അവര്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് സംശയം തോന്നി അവരുടെ കാറിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഡോക്ടര്‍മാര്‍ പെണ്‍കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തു. ഫോടോയില് പതിഞ്ഞ വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പറിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നരബലി, മറ്റ് മനുഷ്യത്വരഹിത പ്രവര്‍ത്തി, അഘോരി ആചാരങ്ങള്‍, കൂടോത്രം എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്', പൊലീസ് പറഞ്ഞു.

Keywords: 5-year-old girl killed by parents in Nagpur while performing 'black magic', National, News, Top-Headlines, Complaint, Girl, Killed, Arrested, Police, Medical College, Hospital, Nagpur, Crime.
< !- START disable copy paste -->