Drowned | ക്ഷേത്രോത്സവത്തിനിടെ 5 യുവാക്കള്‍ മുങ്ങിമരിച്ചു: 3 പേരുടെ മരണം രക്ഷാപ്രവര്‍ത്തനത്തിനിടെ, കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍
ചെന്നൈ: (www.kasargodvartha.com) ക്ഷേത്രോത്സവത്തിനിടെ അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ച സംഭവത്തില്‍ മൂന്ന് പേരുടെ മരണം രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് പൊലീസ്. ചെന്നൈ താംബരത്തിന് സമീപം മൂവരസമ്പേട്ടില്‍ ധര്‍മരാജ ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങിനിടെയാണ് സംഭവം. നങ്കനല്ലൂര്‍ സ്വദേശികളായ രാഘവന്‍, സൂര്യ, ഭവനേഷ്, കീഴ്ക്കട്ടളൈ സ്വദേശി യോഗേശ്വരന്‍, പഴവന്താങ്കല്‍ സ്വദേശി രാഘവന്‍ എന്നിവരാണ് മരിച്ചത്.
ഉത്സവത്തിന്റെ ഭാഗമായ പല്ലക്കെഴുന്നള്ളിപ്പിന് ശേഷം കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇത്. ഈ ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങാണിത്. ഇതിനിടെ ആഴമുള്ള ഭാഗത്ത് രണ്ടുപേര്‍ മുങ്ങിത്താണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുമൂന്നു പേര്‍ കൂടി അപകടത്തില്‍പ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
18നും 23നും ഇടയില്‍ പ്രായമുള്ളവരാണെന്ന് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അതേസമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
Keywords: Chennai, News, Top-Headlines, Drowned, National, Death, Police, Chief Minister, MK Stalin, Temple, Festival, Obituary, 5 men drown in Chennai Temple pond during rituals.