city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Election | ഗുജറാതിൽ ബിജെപിക്ക് തിരിച്ചടിയായി വിമത ഭീഷണി; സീറ്റ് നിഷേധിച്ചതിൽ സ്വതന്ത്രരായി മത്സരിക്കുമെന്ന് സിറ്റിംഗ് എംഎൽഎ അടക്കം 5 പേർ; ഒരാൾ നാമനിർദേശ പത്രിക സമർപിച്ചു

അഹ്‌മദാബാദ്: (www.kasargodvartha.com) ഗുജറാതിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടിയായി വിമത ഭീഷണി. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർടി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഒരു സിറ്റിംഗ് ബിജെപി എംഎൽഎയും നാല് മുൻ നിയമസഭാംഗങ്ങളും സ്വതന്ത്രരായി മത്സരിക്കുമെന്ന് ഭീഷണിപ്പെടുത്തി.
              
Election | ഗുജറാതിൽ ബിജെപിക്ക് തിരിച്ചടിയായി വിമത ഭീഷണി; സീറ്റ് നിഷേധിച്ചതിൽ സ്വതന്ത്രരായി മത്സരിക്കുമെന്ന് സിറ്റിംഗ് എംഎൽഎ അടക്കം 5 പേർ; ഒരാൾ നാമനിർദേശ പത്രിക സമർപിച്ചു

പട്ടികവർഗ സംവരണ സീറ്റായ നന്ദോദിൽ നിന്ന് സ്വതന്ത്രനായി ഹർഷദ് വാസവ നാമനിർദേശ പത്രിക സമർപിച്ചു. ഗുജറാത് ബിജെപിയുടെ പട്ടികവർഗ മോർചയുടെ പ്രസിഡന്റാണ് ഹർഷദ് വാസവ, 2002 മുതൽ 2007 വരെയും 2007 മുതൽ 2012 വരെയും എംഎൽഎ ആയിരുന്നു. നർമദ ജില്ലയിലെ നന്ദോദ് നിലവിൽ കോൺഗ്രസിന്റെ കൈവശമാണ്. ഡോ.ദർശന ദേശ്മുഖിനെയാണ് ബിജെപി ഇവിടെ മത്സരിപ്പിക്കുന്നത്.

'ഇവിടെ ഒറിജിനൽ ബിജെപിയും ഡ്യൂപ്ലികേറ്റ് ബിജെപിയുമുണ്ട്. പ്രതിബദ്ധതയുള്ള പ്രവർത്തകരെ മാറ്റിനിർത്തി പുതുമുഖങ്ങൾക്ക് താക്കോൽ സ്ഥാനങ്ങൾ നൽകിയവരെ ഞങ്ങൾ തുറന്നുകാട്ടും. ഞാൻ പാർടിക്ക് രാജിക്കത്ത് അയച്ചിട്ടുണ്ട്. ഞാൻ എത്രമാത്രം പ്രവർത്തിച്ചുവെന്ന് ഈ പ്രദേശത്തെ ജനങ്ങൾക്കറിയാം. 2002 നും 2012 നും ഇടയിൽ എംഎൽഎ ആയിരുന്നു', വാസവ പറഞ്ഞു.

വഡോദര ജില്ലയിൽ ഒരു സിറ്റിംഗ് എംഎൽഎയും രണ്ട് മുൻ ബിജെപി എംഎൽഎമാരും സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർടിക്കെതിരെ ശക്തമായി രംഗത്തുണ്ട്. ആറ് തവണ എംഎൽഎയായ, വഗോഡിയയിൽ നിന്ന് സീറ്റ് നിഷേധിക്കപ്പെട്ട മധു ശ്രീവാസ്തവ് തന്റെ അനുയായികൾക്ക് വേണമെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പറഞ്ഞു. അശ്വിൻ പട്ടേലിനെയാണ് ബിജെപി ഇവിടെ മത്സരിപ്പിക്കുന്നത്.

വഡോദര ജില്ലയിലെ പദ്ര മണ്ഡലത്തിലെ മറ്റൊരു മുൻ ബിജെപി എംഎൽഎ ദിനേശ് പട്ടേൽ എന്ന ഡിനു മാമ സ്വതന്ത്രനായി മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചൈതന്യസിംഹ സാലയ്ക്കാണ് ബിജെപി ടികറ്റ് നൽകിയത്. സീറ്റ് നിലവിൽ കോൺഗ്രസിന്റേതാണ്. കർജനിൽ, സിറ്റിംഗ് നിയമസഭാംഗമായ അക്ഷയ് പട്ടേലിനെ വീണ്ടും മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചതിൽ മുൻ ബിജെപി എംഎൽഎ സതീഷ് പട്ടേലിന് അതൃപ്തിയുണ്ട്. അക്ഷയ് പട്ടേൽ 2017-ൽ കോൺഗ്രസ് ടികറ്റിൽ വിജയിച്ചെങ്കിലും 2020-ൽ ബിജെപിയിൽ ചേരുകയും ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു.

ജുനഗഢിലെ കെഷോദ് സീറ്റിലെ മുൻ ബിജെപി എംഎൽഎയായ അരവിന്ദ് ലഡാനി, നിലവിലെ എംഎൽഎ ദേവഭായ് മലമിന് സീറ്റ് നൽകിയതിനെ തുടർന്ന് സ്വതന്ത്രനായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ശനിയാഴ്ച പ്രഖ്യാപിച്ചു. 'എനിക്ക് ബിജെപി സീറ്റ് നിഷേധിച്ചതിൽ കേശോദിലെ ജനങ്ങൾ രോഷാകുലരാണ്. കേശോദിന് വേണ്ടി ഞാൻ എത്രമാത്രം പ്രവർത്തിച്ചിട്ടുണ്ടെന്ന് ജനങ്ങൾക്കറിയാം. അതിനാൽ, ജനങ്ങളും എന്റെ അനുയായികളും എന്നോട് സ്വതന്ത്രനായി മത്സരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ നവംബർ 14ന് പത്രിക സമർപിക്കും', 2012 മുതൽ 2017 വരെ എംഎൽഎ ആയിരുന്ന ലഡാനി പറഞ്ഞു.

ആകെയുള്ള 182 നിയമസഭാ മണ്ഡലങ്ങളിൽ 166 സീറ്റുകളിലേക്കാണ് ബിജെപി ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കും. വോടെണ്ണൽ ഡിസംബർ എട്ടിനാണ്.

Keywords: 5 BJP Leaders Threaten To Contest As Independents In Gujarat Elections, news,Top-Headlines,Latest-News,National,Election,Gujarat-Elections,vote,MLA,Congress,BJP.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia