ഹിന്ദുസ്ഥാന്‍ ഏറോനോടിക്‌സില്‍ 475 അപ്രന്റിസ് ഒഴിവിലേക്ക് മാര്‍ച് 13 വരെ അപേക്ഷിക്കാം
ന്യൂഡെല്‍ഹി: (www.kasargodvatha.com 26.02.2021) ഹിന്ദുസ്ഥാന്‍ ഏറോനോടിക്‌സില്‍ 475 അപ്രന്റിസ് ഒഴിവ്. നാസിക്കിലെ എയര്‍ക്രാഫ്റ്റ് ഡിവിഷനിലാണ് അവസരം. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. ഐടിക്കാര്‍ക്കാണ് അവസരം. ഫിറ്റര്‍-210, ടര്‍ണര്‍-28, മെഷീനിസ്റ്റ്-26, കാര്‍പെന്റര്‍-3, മെഷീനിസ്റ്റ് (ഗ്രൈന്‍ഡര്‍)-6, ഇലക്ട്രീഷ്യന്‍-78, ഡ്രോട്‌സ്മാന്‍ (മെകാനിക്കല്‍)-8, ഇലക്ട്രോണിക് മെകാനിക്-8, പെയിന്റര്‍ (ജനറല്‍)-5, ഷീറ്റ്‌മെറ്റല്‍ വര്‍ക്കര്‍-4, മെകാനിക് (മോട്ടോര്‍ വെഹികിള്‍)-4, കംപ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-77, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)-10, സ്റ്റെനോഗ്രാഫര്‍-8 എന്നിവയിലാണ് ഒഴിവുകള്‍.
ബന്ധപ്പെട്ട വിഷയത്തില്‍ ഐടിഐ ആണ് യോഗ്യത. വിശദവിവരങ്ങള്‍ക്കായി www.hal-india.co.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷിക്കുന്നതിന് www.apprenticeshipindia.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അതിനുശേഷം എച്ച് എ എല്‍ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. അവസാന തീയതി മാര്‍ച് 13 ആണ്.
Keywords: New Delhi, news, National, Job, Application, 475 Apprentice vacancies in Hindustan Aeronautics can be applied for till March 13