നാഗ്പൂരിലെ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം; 4 മരണം, രണ്ട് പേരുടെ നില ഗുരുതരം
മുംബൈ: (www.kvartha.com 10.04.2021) മഹാരാഷ്ട്രയിലെ നാഗ്പൂരിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ നാല് മരണം. 27 ഓളം രോഗികളെ ആശുപത്രിയില്‍ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില ഇപ്പോള്‍ വിലയിരുത്താന്‍ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു. നാഗ്പൂരിലെ വാഡി പ്രദേശത്തെ ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ആശുപത്രിയുടെ രണ്ടാം നിലയില്‍ സ്ഥിതി ചെയ്യുന്ന ഐസിയുവിലെ എസി യൂണിറ്റില്‍ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് റിപോര്‍ട്. ആ നിലയില്‍ മാത്രമാണ് തീപിടുത്തമുണ്ടായതെന്നും കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടര്‍ന്നില്ലെന്നും നാഗ്പൂര്‍ മുനിസിപല്‍ കോര്‍പറേഷന്‍ ചീഫ് ഫയര്‍ ഓഫീസര്‍ രാജേന്ദ്ര ഉച്‌കെ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. നാഗ്പൂരിലെ തീപിടിത്തത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്നും മോദി ട്വീറ്റ് ചെയ്തു.
Keywords: Mumbai, News, National, Top-Headlines, Fire, Police, Hospital, Death, Accident, 4 Dead In Fire At Covid Hospital In Nagpur, 2 Critical