Kiren Rijiju appeals | 'രാജ്യത്ത് 3.5 ലക്ഷം വിചാരണ തടവുകാര്‍'; പരമാവധി പേരെ മോചിപ്പിക്കാന്‍ ശ്രമിക്കണമെന്ന് കേന്ദ്ര നിയമമന്ത്രി; ഒഴിവുകള്‍ നികത്താത്തതും അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താത്തതുമാണ് കേസുകള്‍ കെട്ടിക്കിടക്കുന്നതിന് കാരണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
Jul 16, 2022, 21:38 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ദിനമായ ഓഗസ്റ്റ് 15-നകം പരമാവധി വിചാരണ തടവുകാരെ മോചിപ്പിക്കാന്‍ സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍ ശ്രമിക്കണമെന്ന് കേന്ദ്ര നിയമ-നീതി മന്ത്രി കിരണ്‍ റിജിജു അഭ്യര്‍ഥിച്ചു. 'ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന വേളയില്‍, 2022 ഓഗസ്റ്റ് 15-നോ അതിനുമുമ്പോ പരമാവധി വിചാരണത്തടവുകാരെ മോചിപ്പിക്കുന്നതിനായി, വിചാരണ തടവുകാര്‍ക്ക് നിയമോപദേശം അല്ലെങ്കില്‍ സഹായം നല്‍കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ എല്ലാ സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റികളോടും, രാജസ്താനിലെ ജയ്പൂര്‍ നഗരത്തില്‍ നടന്ന 18-ാമത് അഖിലേന്ത്യാ ലീഗല്‍ സര്‍വീസസ് മീറ്റിനെ അഭിസംബോധന ചെയ്യവെ റിജിജു അഭ്യര്‍ഥിച്ചതായി ലൈവ് ലോ റിപോര്‍ട് ചെയ്തു
'രാജ്യത്തെ ജയിലുകളില്‍ 3.5 ലക്ഷം വിചാരണ തടവുകാരുണ്ടെന്ന് മന്ത്രി പറഞ്ഞു. 'എല്ലാ ജില്ലകളിലും ജില്ലാ ജഡ്ജിമാരുടെ നേതൃത്വത്തില്‍ അവലോകന സമിതിയുണ്ട്. ഞങ്ങള്‍ ഹൈകോടതി ചീഫ് ജസ്റ്റിസുമാരോട് സജീവമായ പങ്ക് വഹിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അവരത് ചെയ്യുന്നു. ജില്ലാ ജഡ്ജിമാരോടും ഇക്കാര്യം അഭ്യര്‍ത്ഥിക്കുന്നു. തടവുകാര്‍ക്ക് പ്രത്യേക ഇളവ് നല്കാന് ഗവണ്മെന്റ് തീരുമാനിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തതിനാല്‍ കഴിയുന്നത്ര പേരെ വിട്ടയക്കുക. വിചരണ തടവ് റിവ്യൂ കമിറ്റികള്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കാനും പരമാവധി ആളുകളെ സഹായിക്കാനും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിഭാഷകരുടെ അമിതമായ ഫീസ് സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നതിന് തടസമാകുന്നുണ്ടെന്നും കേന്ദ്ര നിയമമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. 'സമ്പന്നര്‍ക്ക് നല്ല അഭിഭാഷകരെ ലഭിക്കും. സുപ്രീം കോടതിയിലെ പല അഭിഭാഷകരുടെയും ഫീസ് സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നില്ല. ഒരു ഹിയറിംഗിന് അഭിഭാഷകര്‍ 10-15 ലക്ഷം ഈടാക്കുകയാണെങ്കില്‍, സാധാരണക്കാര്‍ക്ക് എങ്ങനെ താങ്ങാനാകും? കോടതികള്‍ വിശേഷാധികാരമുള്ളവര്‍ക്ക് മാത്രമാകരുത്. നീതിയുടെ വാതില്‍ എല്ലായ്പ്പോഴും എല്ലാവര്ക്കും തുല്യമായി തുറന്നിരിക്കണം,' അദ്ദേഹം പറഞ്ഞു.
ഹൈകോടതികളിലും വിചാരണകോടതികളിലും പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കണമെന്നും റിജിജു ആവശ്യപ്പെട്ടു. 'സുപ്രീംകോടതിയില്‍ വാദങ്ങളും വിധികളും ഇന്ഗ്ലീഷിലാണ്. ഹൈകോടതികളിലും വിചാരണക്കോടതികളിലും പ്രാദേശിക ഭാഷകള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന ചിന്ത സര്‍കാരിനുണ്ട്. നിയമത്തില്‍ അറിവുള്ള, എന്നാല്‍ ഇന്ഗ്ലീഷില് വാദങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയാത്ത അഭിഭാഷകര്‍ ഉണ്ടാകാം. കോടതികളില്‍ പ്രാദേശിക ഭാഷകള്‍ക്ക് അനുമതി നല്കിയാല് പല പ്രശ്നങ്ങളും പരിഹരിക്കാനാകും.
എനിക്ക് ഇന്ഗ്ലീഷ് സംസാരിക്കാനറിയില്ലെങ്കില്‍ എന്റെ മാതൃഭാഷയില്‍ സംസാരിക്കാനുള്ള സ്വാതന്ത്ര്യം വേണം. ഇന്ഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് മാത്രം കൂടുതല്‍ ഫീസും കൂടുതല്‍ കേസുകളും കൂടുതല്‍ ബഹുമാനവും ലഭിക്കുന്നു എന്നല്ല. മാതൃഭാഷകള്‍ ഇന്ഗ്ലീഷിനേക്കാള് കൂടുതല്‍ ആളുകള്‍ സംസാരിക്കുന്നു. ഹൈകോടതികളിലും കീഴ്ക്കോടതികളിലും പ്രാദേശിക ഭാഷയ്ക്ക് അവസരം നല്കിയാല് അത് നമുക്ക് ഗുണകരമാകും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലഹരണപ്പെട്ട 71 നിയമങ്ങള്‍ വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അസാധുവാക്കുമെന്ന് ഉറപ്പുനല്‍കിയ റിജിജു, സാധാരണക്കാര്‍ക്ക് നിയമപരമായ അനുസരണത്തിന്റെ ആവശ്യകത ലഘൂകരിക്കുകയാണ് സര്‍കാരിന്റെ ഉദ്ദേശ്യമെന്ന് വ്യക്തമാക്കി.
അതേസമയം പിന്നാലെ മറുപടിയുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രമണ രംഗത്തെത്തി. ജുഡീഷ്യല്‍ ഒഴിവുകള്‍ നികത്താത്തതും ജുഡീഷ്യറിയിലെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താത്തതുമാണ് കേസുകള്‍ കെട്ടിക്കിടക്കുന്നതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. 'കെട്ടിക്കിടക്കാനുള്ള കാരണങ്ങള്‍ നിങ്ങള്‍ക്കെല്ലാം അറിയാം. ഞാന്‍ അത് വിശദീകരിക്കേണ്ടതില്ല. കഴിഞ്ഞ ചീഫ് ജസ്റ്റിസുമാര്‍-മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ജുഡീഷ്യല്‍ ഒഴിവുകള്‍ നികത്താത്തതും ജുഡീഷ്യറിയിലെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താത്തതുമാണ് പ്രധാന കാരണം എന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം', അദ്ദേഹം വ്യക്തമാക്കി.
ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ ബാധിക്കുന്ന ധാരാളം വിചാരണ തടവുകാരുടെ ഗുരുതരമായ പ്രശ്നം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നും രമണ ആവശ്യപ്പെട്ടു. 'വിചാരണയില്ലാതെ നീണ്ടകാലം തടവില്‍ കഴിയുന്ന നടപടിക്രമങ്ങളെ ചോദ്യം ചെയ്യേണ്ടതുണ്ട്. രാജ്യത്തെ 6.10 ലക്ഷം തടവുകാരില്‍ 80 ശതമാനവും വിചാരണത്തടവുകാരാണ്, ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ ഈ പ്രക്രിയ ഒരു ശിക്ഷയാണ്', ചീഫ് ജസ്റ്റീസ് പറഞ്ഞു.

Keywords: News, National, Top-Headlines, Government, India, Court, Case, Minister, Kiren Rijiju, '3.5 lakh undertrial prisoners': Kiren Rijiju appeals for efforts to release maximum undertrials.
< !- START disable copy paste -->