യുക്രൈനില്‍ നിന്ന് 242 വിദ്യാര്‍ഥികളെ ഇന്‍ഡ്യയിലേക്ക് തിരിച്ചെത്തിച്ചു
Feb 23, 2022, 21:23 IST
ന്യൂഡെല്‍ഹി: (www.kvartha.com 22.02.2022) യുക്രൈനില്‍ നിന്ന് 242 വിദ്യാര്‍ഥികളെ ഇന്‍ഡ്യയിലേക്ക് തിരിച്ചെത്തിച്ചു. ഡ്രീംലൈനര്‍ ബി-787 വിമാനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ ന്യൂഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് യുക്രൈനില്‍ നിന്നുള്ള വിദ്യാര്‍ഥിസംഘം തിരിച്ചെത്തിയത്.
റഷ്യ-യുക്രൈന്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് യുക്രൈനിലുള്ള ഇന്‍ഡ്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടി ഇന്‍ഡ്യ ആരംഭിച്ചത്. താത്കാലികമായി യുക്രൈനില്‍ നിന്ന് തിരിച്ചുവരണമെന്നായിരുന്നു നിര്‍ദേശം.
സംഘര്‍ഷസാധ്യത രൂക്ഷമായ പശ്ചാത്തലത്തില്‍ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഇന്‍ഡ്യന്‍ എംബസി പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 25, 27, മാര്‍ച് ആറ് എന്നീ ദിവസങ്ങളിലാവും നാല് വിമാനങ്ങള്‍ ഡെല്‍ഹിയിലേക്ക് സര്‍വീസ് നടക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 26 വരെ പ്രത്യേക സര്‍വീസ് നടത്തുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. യുക്രൈനില്‍ നിന്നുള്ള ആദ്യ എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ 254 പേരാണ് ന്യൂഡെല്‍ഹിയിലെത്തിയത്.
അതിനിടെ റഷ്യയുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ യുക്രൈനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് മേഖലകള്‍ ഒഴികെ രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ യുക്രെയ്‌നിലെ നാഷനല്‍ സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് കൗണ്‍സില്‍ (എന്‍എസ്ഡിസി) തീരുമാനിച്ചതായി എന്‍എസ്ഡിസി സെക്രടറി ഒലെക്‌സി ഡാനിലോവ് പറഞ്ഞു.
'അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന വിഷയം ചര്‍ച ചെയ്തു. തീരുമാനവുമെടുത്തു. ഞങ്ങളുടെ നിയമനിര്‍മാണം അനുസരിച്ച്, വെര്‍ഖോവ്‌ന റഡ ഈ തീരുമാനത്തിന് 48 മിനിറ്റിനുള്ളില്‍ അംഗീകാരം നല്‍കണം. ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് പ്രദേശങ്ങള്‍ ഒഴികെ യുക്രൈനിലുടനീളം അടിയന്തരാവസ്ഥ അവതരിപ്പിക്കും, ' എന്നും ഡാനിലോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതിഗതികള്‍ക്കനുസരിച്ച് നടപടികള്‍ കര്‍ശനമാക്കുകയോ മയപ്പെടുത്തുകയോ ചെയ്യുമെന്നും അടിയന്തരാവസ്ഥ 30 ദിവസത്തേക്ക് പ്രഖ്യാപിക്കാനും 60 ദിവസം വരെ നീട്ടാനും പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Keywords: 242 Indian students brought safely from crisis-hit Ukraine, New Delhi, News, Airport, Flight, Students, National.