22-ാ മത് ദേശീയ ടെനീസ് വോളിബോൾ ചാമ്പ്യൻഷിപിന് കാസർകോട്ട് തുടക്കമായി
കാസർകോട്: (www.kasargodvartha.com 27.03.2021) 22-ാ മത് ദേശീയ ടെനീസ് വോളിബോൾ ചാമ്പ്യൻഷിപിന് ഉദുമ ഗവ. ഹയർ സെകൻഡറി സ്കൂളിൽ തുടക്കമായി. മൂന്ന് ദിവസങ്ങളിലായാണ് ദേശീയ ടെനീസ് വോളിബോൾ ചാമ്പ്യൻഷിപ് നടക്കുക. 16 വയസിന് താഴേയും, 21 വയസിന് താഴെയുമായി മിനി, യൂത് എന്നിവയിൽ നാല് വിഭാഗങ്ങളിലായാണ് മത്സരം.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 400 ഓളം കുട്ടികൾ ചാമ്പ്യൻഷിപിൽ പങ്കെടുക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് കാപ്പിൽ മുഹമ്മദ് പാഷ പതാക ഉയർത്തി. അസോസിയേഷൻ ചെയർമാൻ ബാലൻ അമ്പാടി ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കാപ്പിൽ മുഹുദ്പാഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടെന്നീസ് വോളിബോൾ ഫെഡറേഷൻ ജനറൽ സെക്രടറി ഡോ. വെങ്കടേഷ് വാഗ് വാദ് മുഖ്യാത്ഥിതിയായി.
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി, സ്കൂൾ പ്രഥമധ്യപകൻ ടി വി മധുസൂതനൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ സംസ്ഥാന ട്രഷറർ പി ശഫീക് സ്വാഗതവും സെക്രടറി ടി എം അബ്ദുർ റഹ് മാൻ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, National, Championship, Uduma, Volleyball, School, Secretary, Panchayath, President, Headmaster, Inauguration, 22nd National Tennis Volleyball Championship started in Kasargod.
< !- START disable copy paste -->