2018 ഹീറോ എച്ച്എഫ് ഡോണ്‍ പുറത്തിറക്കി, വില 37,400 രൂപ
Jan 20, 2018, 09:58 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 20.01.2018) പരിഷ്‌കരിച്ച ഹീറോ എച്ച്എഫ് ഡോണ്‍ 100 സിസി കമ്യൂട്ടര്‍ ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചു. തല്‍ക്കാലം ഒഡിഷയില്‍ മാത്രമാണ് ബൈക്ക് ലഭിക്കുന്നത്. 37,400 രൂപയാണ് ഒഡിഷ എക്‌സ് ഷോറൂം വില. മറ്റ് സംസ്ഥാനങ്ങളില്‍ ബൈക്ക് ഉടന്‍ പുറത്തിറക്കും. ചുവപ്പ്, കറുപ്പ് എന്നീ രണ്ട് പുതിയ കളര്‍ സ്‌കീമുകളിലാണ് 2018 മോഡല്‍ ഹീറോ എച്ച്എഫ് ഡോണ്‍ അവതരിപ്പിച്ചത്. കൂടെ ചെറിയ ഗ്രാഫിക്‌സ് കാണാം.
മുന്‍ഗാമിയില്‍ കണ്ട ക്രോം അഥവാ സില്‍വര്‍ നിറത്തിന് പകരം എന്‍ജിന്‍, സീറ്റ്, സൈക്കിള്‍ പാര്‍ട്‌സ് ഭാഗങ്ങളില്‍ കറുപ്പ് നിറമാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഹീറോ എച്ച്എഫ് ഡോണ്‍ വിപണിയില്‍നിന്ന് പിന്‍വലിച്ചിരുന്നു. ഭാരത് സ്റ്റേജ്-4 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായിരുന്നു കാരണം. എന്നാല്‍ ഇപ്പോള്‍ ബിഎസ്-4 എന്‍ജിന്‍ നല്‍കിയാണ് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്.
മുമ്പത്തേപ്പോലെ ഇനിയും 97.2 സിസി, എയര്‍ കൂള്‍ഡ്, 4 സ്‌ട്രോക്, സിംഗിള്‍ സിലിണ്ടര്‍ ഒഎച്ച്‌സി എന്‍ജിന്‍ ഉപയോഗിക്കും. ഈ മോട്ടോര്‍ 8,000 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 8.05 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. ഓട്ടോ ഹെഡ്‌ലാംപ് ഓണ്‍ (എഎച്ച്ഒ), വീതിയേറിയ സീറ്റ് എന്നീ പരിഷ്‌കാരങ്ങള്‍ 2018 ഹീറോ എച്ച്എഫ് ഡോണില്‍ കാണാം. കിക്ക് സ്റ്റാര്‍ട്ട് ഫംഗ്ഷന്‍ മാത്രമേ എന്‍ട്രി-ലെവല്‍ കമ്യൂട്ടര്‍ ബൈക്കിന് നല്‍കിയിട്ടുള്ളൂ. 18 ഇഞ്ച് സ്‌പോക് വീലുകളില്‍ ബൈക്ക് ഓടും. അലോയ് വീലുകളും ഇലക്ട്രിക് സ്റ്റാര്‍ട്ടറും ബൈക്കിനെ കൂടുതല്‍ ആകര്‍ഷകമാക്കുമായിരുന്നു. എതിരാളികളായ ബജാജ് സിടി 100, ടിവിഎസ് സ്‌പോര്‍ട് എന്നിവയില്‍ ഈ രണ്ട് ഫീച്ചറുകളും കാണാം.
ബിഎസ്-4 എന്‍ജിന്‍ നല്‍കി ചുവപ്പ്, കറുപ്പ് എന്നീ പുതിയ കളര്‍ സ്‌കീമുകളിലാണ് 2018 ഹീറോ എച്ച്എഫ് ഡോണ്‍ പുറത്തിറക്കിയിരിക്കുന്നത്. മുന്‍ ചക്രത്തില്‍ 130 എംഎം ഡ്രം ബ്രേക്കും പിന്‍ ചക്രത്തില്‍ 110 എംഎം ഡ്രം ബ്രേക്കും ബ്രേക്കിംഗ് ജോലികള്‍ കൈകാര്യം ചെയ്യും.
Keywords: India, National, news, New Delhi, Bike, Automobile, Vehicle, Business, 2018 Hero HF Dawn Launched At Rs 37,400, In India
< !- START disable copy paste -->