city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാമ്പത്തിക പ്രതിസന്ധി: അഭയം തേടി കുട്ടികള്‍ ഉള്‍പെടെ 19 ശ്രീലങ്കന്‍ പൗരന്മാര്‍ തമിഴ്‌നാട്ടിലെത്തി

ചെന്നൈ: (www.kasargodvartha.com 11.04.2022) സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് അഭയം തേടി കൈക്കുഞ്ഞ് അടക്കം അഞ്ച് കുട്ടികളടങ്ങുന്ന 19 ശ്രീലങ്കന്‍ പൗരന്മാര്‍ തമിഴ്‌നാട്ടിലെത്തി. ധനുഷ്‌കോടിയിലെ അരിച്ചല്‍മുനൈയിലെ മണല്‍ത്തിട്ടയിലാണ് മറൈന്‍ പൊലീസ് ഇവരെ കണ്ടെത്തി.

പലരില്‍ നിന്ന് സ്വരൂപിച്ച രണ്ട് ലക്ഷം ശ്രീലങ്കന്‍ രൂപ കൊടുത്താണ് ഇവര്‍ ബോടില്‍ ധനുഷ്‌കോടിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരെ രാമേശ്വരം മണ്ഡപത്തെ അഭയാര്‍ഥി ക്യാംപിലെത്തിച്ചു. ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിയവരുടെ എണ്ണം ഇതോടെ 39 ആയി.

സാമ്പത്തിക പ്രതിസന്ധി: അഭയം തേടി കുട്ടികള്‍ ഉള്‍പെടെ 19 ശ്രീലങ്കന്‍ പൗരന്മാര്‍ തമിഴ്‌നാട്ടിലെത്തി

1000 ശ്രീലങ്കന്‍ രൂപ വേണം കുഞ്ഞുങ്ങള്‍ക്ക് ഒരു നേരം ഭക്ഷണം കൊടുക്കാനെന്ന് അഭയാര്‍ഥിയായ ഒരു അമ്മ പറഞ്ഞു. ജോലിയില്ലെന്നും പിന്നെങ്ങനെ വിശപ്പകറ്റുമെന്നും ആ അമ്മ ചോദിച്ചു. സ്വന്തം ജീവന് പോലും വിലയില്ലാത്ത അവസ്ഥയാണ് ശ്രീലങ്ക. കുട്ടികളെ ഓര്‍ത്താണ് കടല്‍ കടക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറയുന്നു.

Keywords:  Chennai, News, National, Top-Headlines, Police, Children, 19 Sri Lankan Nationals Including Children Arrive In Tamil Nadu.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia