Killed Self | 'പബ്ജി ഗെയിമില്‍ തോറ്റു; കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തു'
Aug 21, 2022, 21:14 IST
ഭഗല്‍പൂര്‍: (www.kasargodvartha.com) ബീഹാറിലെ ഭഗല്‍പൂരില്‍ റോഷന്‍ എന്ന 17 വയസുകാരന്‍ മൊബൈല്‍ ഫോണിലെ പബ്ജി ഗെയിമില്‍ തോറ്റതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ ജില്ലയിലെ ബരാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഛോട്ടേ സര്‍ധോ ഗ്രാമത്തില്‍ റോഷന്‍ കുമാര്‍ എന്ന വികാസിനെ കുടുംബാംഗങ്ങള്‍ മുറിയുടെ മേല്‍ക്കൂരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
റോഷന്‍ മുറിക്കുള്ളില്‍ പബ്ജി ഗെയിം കളിക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചപ്പോള്‍ പ്രതികരിച്ചില്ലെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. റോഷന്‍ പബ്ജിക്ക് അടിമയായിരുന്നുവെന്ന് കുടുംബത്തെ ഉദ്ധരിച്ച് സര്‍ധോ പഞ്ചായത് മേധാവി ബിപിന്‍ നിരാല വ്യക്തമാക്കി.
പബ്ജി ഗെയിം തോല്‍ക്കുമ്പോഴെല്ലാം റോഷന്‍ വളരെയധികം അസ്വസ്ഥനായിരുന്നുവെന്നും വെള്ളിയാഴ്ച രാത്രിയും ഇതുതന്നെയാണ് സംഭവിച്ചതെന്നും ബന്ധുക്കളെ ഉദ്ധരിച്ച് പൊലീസ് അറിയിച്ചു. 2020 സെപ്റ്റംബറില്‍ പബ്ജി ഇന്‍ഡ്യ ഗവണ്‍മെന്റ് നിരോധിച്ചിരുന്നു. എന്നാല്‍ പിന്നീട് മറ്റൊരു പേരില്‍ പുനരാരംഭിച്ചു. 2022 ജൂലൈയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ സെക്ഷന്‍ 69(a) പ്രകാരം കേന്ദ്രം ഇത് വീണ്ടും നിരോധിച്ചു. മുന്‍കാലങ്ങളിലും ഓണ്‍ലൈന്‍ ഗെയിമുകള്‍ മൂലമുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കെതിരെ നിരവധി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Keywords: News, National, Top-Headlines, Died, Dead, Games, Mobile, Police, Killed, PUBG, 17-year-old PUBG addict ends life after losing game.
< !- START disable copy paste -->