city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ധനവില ദിവസവും മാറും, ജൂണ്‍ 16 മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: (www.kasargodvartha.com 08.06.2017) രാജ്യത്തെ പെട്രോള്‍ വില ഇനി മുതല്‍ എല്ലാ ദിവസവും പുതുക്കും. പൊതുമേഖല എണ്ണക്കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി നിശ്ചയിക്കുക. കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇക്കാര്യത്തില്‍ പച്ചക്കൊടി കാട്ടി. തീരുമാനം ഈ മാസം 15 ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

രണ്ടാഴ്ചയിലൊരിക്കല്‍ എന്നതില്‍ നിന്ന് ദിനംപ്രതി വില നിശ്ചയിക്കുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ പെട്രോള്‍ പമ്പുകളില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മെയ് ഒന്ന് മുതല്‍ രാജ്യത്തെ അഞ്ച് പ്രധാന നഗരങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില ദിവസവും പുതുക്കാനുള്ള നടപടികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ നടപടിയെന്നാണ് വിവരം.

ഇന്ധനവില ദിവസവും മാറും, ജൂണ്‍ 16 മുതല്‍ പ്രാബല്യത്തില്‍

നിലവില്‍ ഇന്ത്യയിലെ മൂന്ന് പൊതുമേഖലാ ഇന്ധന വിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവര്‍ മാസത്തില്‍ രണ്ട് തവണ വില പുതുക്കി നിശ്ചയിക്കാറുണ്ട്. ആഗോള ക്രൂഡ് ഓയില്‍ വില പരിഗണിച്ചാണ് ഇത്തരത്തില്‍ മാറ്റം വരുത്തുന്നതെന്നാണ് വിവരം.

പോണ്ടിച്ചേരി, വിശാഖപട്ടണം, ഉദയ്പൂര്‍, ജംഷഡ്പൂര്‍ എന്നിവിടങ്ങളിലാണ് നേരത്തേ ഇന്ധന വില പരീക്ഷണാടിസ്ഥാനത്തില്‍ ദിവസവും പുതുക്കിയിരുന്നത്.

Keywords:  Top-Headlines, Kerala, India, National, news, Petrol, Price, From 16th June, you pay a different price every day for petrol

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia