ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങി; 16 രോഗികള്‍ ചികിത്സ കിട്ടാതെ മരണപ്പെട്ടു
Nov 18, 2017, 10:53 IST
പട്ന:(www.kasargodvartha.com 18/11/2017) ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങി. 16 രോഗികള്‍ ചികിത്സ കിട്ടാതെ മരണപ്പെട്ടു. ബീഹാറിലാണ് സംഭവം. പട്‌നയിലെ മെഡിക്കല്‍ കോളജിലാണ് 16 പേര്‍ വേണ്ടത്ര ചികിത്സ കിട്ടാതെ മരിച്ചത്. ജൂനിയര്‍ ഡോക്ടര്‍മാരാണ് സമരത്തിനിറങ്ങിയത്. കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മര്‍ദിച്ചെന്നാരോപിച്ചാണ് ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത്.
500 ലധികം ജൂനിയര്‍ ഡോക്ടര്‍മാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരത്തെത്തുടര്‍ന്ന് 36 ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. പല രോഗികളും സ്വകാര്യ ആശുപത്രികളിലേക്ക് ചികിത്സ തേടിപ്പോകാന്‍ നിര്‍ബന്ധിതരായി. അത്യാഹിത വിഭാഗങ്ങളില്‍ സീനിയര്‍ ഡോക്ടര്‍മാരെ നിയോഗിച്ചതായി പി.എം.സി.എച്ച് ആക്ടിങ് പ്രിന്‍സിപ്പില്‍ വി.കെ ഗുപ്ത അറിയിച്ചു.
രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് ഡോക്ടര്‍മാര്‍ക്കെതിരേയുള്ള അതിക്രമം നടക്കുന്നത് ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തി. ഇത് ഇനിയും അനുവദിക്കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംസ്ഥാന ആരോഗ്യ മന്ത്രി മംഗള്‍ പാണ്ഡെ സമരം അവസാനിപ്പിക്കണമെന്ന് ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ ഉന്നയിച്ച എല്ലാ പ്രശ്നങ്ങളും ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. എന്നാല്‍ ഇതിനെതിരെ ഡോക്ടര്‍മാര്‍ പ്രതികരിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Top-Headlines, National, Doctors, Death, Strike, Treatment, Hospital, Patna, 16 die as doctors go on strike in Bihar’s premier Hospital