CWG debut | കോമണ്‍വെല്‍ത് ഗെയിംസില്‍ മത്സരിക്കാന്‍ ഇന്‍ഡ്യയില്‍ നിന്ന് കുഞ്ഞുതാരവും; 14കാരി അന്‍ഹാത് സിംഗ് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു; മെഡല്‍ നേടിയില്ലെങ്കിലും ആ ആഗ്രഹം സാധിക്കുമോ?
Jul 22, 2022, 19:11 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) ഇത്തവണ കോമണ്‍വെല്‍ത് ഗെയിംസില്‍ മത്സരിക്കുന്ന ഇന്‍ഡ്യന്‍ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിലൊരാളാണ് 14-കാരിയായ അന്‍ഹാത് സിങ്. വെറും പതിമൂന്നാം വയസില്‍ ജൂനിയര്‍ സ്ക്വാഷ് ലോക കിരീടം നേടിയ ഈ താരം ഇന്‍ഡ്യക്കായി മെഡല്‍ നേടാനുള്ള ഒരുക്കത്തിലാണ്. രസകരമെന്നു പറയട്ടെ, അന്‍ഹാത് സ്ക്വാഷ് താരമാണെങ്കിലും, തന്റെ ആരാധനാപാത്രമായ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിനെ ബര്‍മിംഗ്ഹാം ഗെയിംസില്‍ കാണാന്‍ ആഗ്രഹിക്കുന്നു.
സ്ക്വാഷില്‍ കരിയര്‍ തുടങ്ങുന്നതിന് മുമ്പ് ബാഡ്മിന്റണ്‍ കളിക്കാരിയായിരുന്നതിനാല് ഇന്‍ഡ്യയിലെ ഏറ്റവും വിജയകരമായ ബാഡ്മിന്റണ്‍ താരത്തെ കാണാനുള്ള അന്ഹാതയുടെ ആഗ്രഹം അതിശയിക്കാനില്ല. സിന്ധു, സൈന നെഹ്വാള്, ലീ ചോങ് വെയ് എന്നിവര്‍ ഇന്‍ഡ്യന്‍ ഓപണില്‍ കളിക്കുന്നത് ഡെല്‍ഹിയില്‍ നിന്നുള്ള അന്‍ഹാത് 6-7 വയസുള്ളപ്പോള്‍ കണ്ടിട്ടുണ്ട്. അതിനുശേഷം ബാഡ്മിന്റണ്‍ ഹൃദയത്തില്‍ സൂക്ഷിച്ചു. ബാഡ്മിന്റണോടുള്ള തന്റെ ഇഷ്ടം തുടര്‍ന്നുവെന്നും എന്നാല്‍ സ്ക്വാഷ് കൂടുതല്‍ ആവേശഭരിതമാക്കുന്നതായും അന്‍ഹാത് പറഞ്ഞു.
'ഞാന്‍ മുമ്പ് ബാഡ്മിന്റണ്‍ കളിക്കുമായിരുന്നു, സിന്ധു ഡെല്‍ഹിയില്‍ കളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഗെയിംസ് സമയത്ത് എനിക്ക് അവരെ കാണാന്‍ അവസരം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സ്ക്വാഷിനെ സംബന്ധിച്ചിടത്തോളം, ഇത് ശരിക്കും ആവേശകരമായ ഒരു കായിക വിനോദമാണ്', കുഞ്ഞു താരം പറയുന്നു. മൂത്ത സഹോദരി അമീറ സിംഗ് സ്ക്വാഷ് കളിക്കാരിയാണ്, അവരാണ് അന്ഹാതയെ കായികരംഗത്തേക്ക് നയിക്കാന്‍ പ്രചോദിപ്പിച്ചത്.
2019-ല്‍ 11 വയസിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ അന്‍ഹാത് ബ്രിടീഷ് ഓപണ്‍ കിരീടം നേടിയിരുന്നു. അടുത്തിടെ, അന്‍ഡര്‍ 15 ജൂനിയര്‍ കിരീടവും ജര്‍മന്‍ ഓപണും നേടി കോമണ്‍വെല്‍ത് ഗെയിംസ് ടീമില്‍ ഇടം നേടി. 'എനിക്ക് മെഡല്‍ നേടാനാകുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ എന്റെ പരമാവധി ചെയ്യാന്‍ ഞാന്‍ ശ്രമിക്കും', താരം വ്യക്തമാക്കി. ഗെയിംസില്‍ വനിതാ സിംഗിള്‍സിന് പുറമേ സുനൈന കുരുവിളയ്ക്കൊപ്പം വനിതാ ഡബിള്‍സിലും അന്‍ഹാത് പങ്കെടുക്കും.

Keywords: News, World, Commonwealth-Games, Sports, Top-Headlines, National, Commonwealth-Games 2022, Anhat Singh, 14-year-old Anhat Singh all set to make her commonwealth games debut.
< !- START disable copy paste -->