Train Accident | ആന്ധ്രപ്രദേശിലെ ട്രെയിന്‍ അപകടം ബാലസോര്‍ ദുരന്തം നടന്ന അതേപാതയില്‍; മരണ സംഖ്യ 13 ആയി; 40 പേര്‍ക്ക് പരുക്ക്; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Oct 30, 2023, 08:33 IST
വിശാഖപട്ടണം: (KasargodVartha) ആന്ധ്രാപ്രദേശില്‍ ഞായറാഴ്ച (29.10.2023) വൈകിട്ട് ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. പരുക്കേറ്റ 40 യാത്രക്കാര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വിജയനഗരം ജില്ലയില്‍ ഹൗറ-ചെന്നൈ പാതയിലാണ് അപകടം നടന്നത്. വിശാഖപട്ടണത്ത് നിന്ന് റായഗഢയിലേക്ക് പോവുകയായിരുന്ന പാസന്‍ജര്‍ ട്രെയിനാണ് അപകടത്തില്‍പെട്ടത്.
ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. അപകടത്തില്‍ അനുശോചിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും സഹായധനം പ്രഖ്യാപിച്ചു. സിഗ്‌നല്‍ പിഴവാണ് കാരണമെന്ന് കരുതുന്നതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു.
ഈസ്റ്റ് കോസ്റ്റ് റെയില്‍വേ സോണ്‍ വാള്‍ടെയ്ര്‍ ഡിവിഷനില്‍ കണ്ടകാപ്പള്ളിക്കും അലമാന്ദായ്ക്കും ഇടയിലായിരുന്നു വിശാഖപട്ടണം-റായഗഢ പാസന്‍ജര്‍ ട്രെയിനും വിശാഖപട്ടണം-പലാസ പാസന്‍ജര്‍ ട്രെയിനും ഇടിച്ചത്. കേബിള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് സാവധാനത്തിലായിരുന്ന റായഗഡ പാസന്‍ജര്‍ ട്രെയിനിന് പിന്നാലെ വന്ന വിശാഖപട്ടണം-പലാസ പാസന്‍ജര്‍ റെഡ് സിഗ്‌നല്‍ അവഗണിച്ച് മുന്നിലെ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.
ജൂണ്‍ 2ന് ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തം നടന്ന അതേപാതയില്‍ തന്നെയാണ് ഞായറാഴ്ച വൈകിട്ട് 6.42ന് നടന്ന അപകടവും. ബാലസോറിലെ ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചു പാളം തെറ്റിയ ബെംഗ്‌ളൂറു - ഹൗറ സൂപര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ ബോഗികളിലേക്ക് കൊറമാണ്ഡല്‍ എക്‌സ്പ്രസ് ഇടിച്ചുകയറി 296 പേരാണ് അന്ന് മരിച്ചത്.
Keywords: News, National, National-News, Accident-News, Top-Headlines, Andhra Pradesh News, Dead, Injured, Hyderabad News, Treatment, PM, Prime Minister, Narendra Modi, Hospital, Passenger Trains, Howrah-Chennai Line, Compensation, 13 Died, 40 Injured In Andhra Train Accident, Human Error Suspected.