ബിജെപി നേതാവിന്റെ കാര്‍ ആക്രമിച്ചുവെന്ന് ആരോപണം; 100 കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹ കേസ്
ചണ്ഡീഗഢ്: (www.kasargodvartha.com 16.07.2021) ബിജെപി നേതാവിന്റെ കാര്‍ ആക്രമിച്ചുവെന്ന് ആരോപിച്ച് 100 കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹ കേസ്. ബിജെപി നേതാവും ഹരിയാന ഡെപ്യൂടി സ്പീകെറുമായ രണ്‍ബീര്‍ ഗാങ്‌വായുടെ കാര്‍ ആക്രമിച്ചുവെന്നാണ് ആരോപണം. ഹരിയാനയിലെ സിര്‍സ ജില്ലയില്‍ ജൂലൈ 11നാണ് സംഭവം. അന്ന് തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. രാജ്യദ്രോഹ കുറ്റത്തിന് പുറമേ കൊലപാതക ശ്രമവും കര്‍ഷകര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായ സമരത്തിനിടെയാണ് രണ്‍ബീര്‍ ഗാങ്‌വായുടെ കാറിന് നേരെ ആക്രമണം നടന്നതെന്നാണ് റിപോര്‍ട്. കര്‍ഷക സമരത്തിന്റെ നേതാക്കളായ ഹരിചരണ്‍ സിങ്, പ്രഹ്ലാദ് സിങ് എന്നിവരും കേസില്‍ പ്രതികളാണ്.
കേന്ദ്രസര്‍കാരിനെതിരെ സമരം നടത്തുന്ന കര്‍ഷക സംഘടനകളിലൊന്നായ സംയുക്ത കിസാന്‍ മോര്‍ച, രാജ്യദ്രോഹം ചുമത്തി കേസെടുത്ത നടപടിയെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. കര്‍ഷകര്‍ക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്താണെന്ന് മോര്‍ച ആരോപിച്ചു.
Keywords: News, National, Top-Headlines, Case, Farmer, Politics, BJP, Attack, 100 Farmers Face Sedition Case After Allegedly Attacking BJP Leader's Car