മുന്‍ പ്രിന്‍സിപ്പാള്‍ രാജേന്ദ്ര കല്ലൂരായയ്ക്ക് എടനീരിന്റെ ആദരം
Sep 6, 2016, 09:37 IST
എടനീര്‍: (www.kasargodvartha.com 06.09.2016) 35 വര്‍ഷത്തോളം സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനായി സേവനമനുഷ്ടിക്കുകയും 1992 ല്‍ ഹയര്‍ സെക്കന്‍ഡറി ആരംഭം മുതല്‍ 2006 വരെ പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിക്കുകയും ചെയ്ത രാജേന്ദ്ര കല്ലൂരായയെ പൊന്നാട അണിയിച്ച് ഫലകം നല്കി ആദരിച്ചു.
എടനീരിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പാള്‍ എ എന്‍ നാരായണന് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ശാരദ അഡെക്കോഡലു മുഖ്യാതിഥിയായി. അധ്യാപകരായ എം ഗംഗാധരന്, ടി എം ശ്രീജ, വി വി ശ്യാമള, ഗോപേഷ് ജി കെ, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഐ കെ വാസുദേവന്‍, പി എം സജി, ദീപ, ജയശ്രീ, എം ഹരീഷ എന്നിവര്‍ സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി കെ സി ഫ്രാന്‍സിസ് സ്വാഗതവും, എന്‍ എസ് എസ് വളണ്ടിയര്‍ ശ്രുതി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Edneer, Kerala, Teachers, school, National, Principal, Swamijees, Service, Scheme, A N Narayanan.