കര്‍ണാടകയിലെ ജ്വല്ലറി ഉടമയുടെ മഞ്ചേശ്വരത്തെ വീട്ടില്‍ നിന്നു 5 പവന്‍ സ്വര്‍ണം കവര്‍ന്നു
Dec 3, 2014, 09:06 IST
മഞ്ചേശ്വരം: (www.kasargodvartha.com 03.12.2014) കര്‍ണാടകയിലെ ജ്വല്ലറി ഉടമയായ മഞ്ചേശ്വരം തൂമിനാട്ടെ അബൂബക്കറിന്റെ വീട്ടില്‍ നിന്നു അഞ്ചു പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. തിങ്കളാഴ്ച വീടു പൂട്ടി ബന്ധുവീട്ടില്‍ പോയിരുന്ന അബൂബക്കറും കുടുംബവും ചൊവ്വാഴ്ച തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍ പെട്ടത്.
പിറകു വശത്തെ വാതില്‍ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. അലമാര കുത്തിപ്പൊളിച്ച നിലയിലാണ്. അബൂബക്കറിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് അന്വേഷിക്കുന്നു.
പിറകു വശത്തെ വാതില്‍ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. അലമാര കുത്തിപ്പൊളിച്ച നിലയിലാണ്. അബൂബക്കറിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് അന്വേഷിക്കുന്നു.
Keywords : Karnataka, Manjeshwaram, Robbery, Kasaragod, National, Gold, Aboobacker.