ഓണനാളില്‍ കൂട്ട ഉപവാസവും പ്രതീകാത്മക ഓണസദ്യയും
Sep 9, 2011, 17:22 IST
കാസര്‍കോട്: ചെങ്ങറ പാക്കേജില്‍ പെരിയയിലെത്തിയവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ പട്ടയത്തിനുസൃതമായി ഭൂമി നല്‍കുക, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളേര്‍പ്പെടുത്തുക. വീട്, കുടിവെള്ളം, ആരോഗ്യ പരിരക്ഷ, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓണനാളില്‍ കൂട്ട ഉപവാസം ആരംഭിച്ചു. ഉച്ചയോടെ പ്രതീകാത്മക ഓണസദ്യയുംമുണ്ടാകും. കാസര്‍കോട് പുതിയ ബസ്സ്റ്റാഡ് പരിസരത്ത് ബി.എസ്.പി യുടെ ആഭിമുഖ്യത്തിലാണ് പൃതിഷേധ സമരം സംഘടിപ്പിച്ചത്.