എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി സ്വാമികളുടെ പിന്‍ഗാമിയായി ജയറാം മഞ്ചത്തായ; ഇനി മുതല്‍ സ്വാമി സച്ചിതാനന്ദ ഭാരതി; സന്യാസ ദീക്ഷ സ്വീകരിച്ചു; ബുധനാഴ്ച പീഠാരോഹണം
Oct 26, 2020, 19:46 IST
കാഞ്ചിപുരം: (www.kasargodvartha.com 26.10.2020) ജയറാം മഞ്ചത്തായ എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി സ്വാമികളുടെ പിന്‍ഗാമിയായി സന്യാസ ദീക്ഷ സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ കാഞ്ചി കാമകോടി പീഠാധിപതി ശങ്കരവിജയേന്ദ്ര സരസ്വതിയില്‍ നിന്നാണ് ജയറാം മഞ്ചത്തായ ദീക്ഷ സ്വീകരിച്ചത്. ഇനി മുതല്‍ ജയറാം മഞ്ചത്തായ സ്വാമി സച്ചിതാനന്ദ ഭാരതി എന്ന പേരിലായിരിക്കും അറിയപ്പെടുക.
ഉഷാകാല അനുഷ്ടാനങ്ങള്‍ക്ക് ശേഷം മൃതികാസ്നാനം, വിരാട ഹോമം, പുരുഷ സൂക്ത ഹോമം തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷമാണ് ദീക്ഷ സ്വീകരിച്ചത്. തുടര്‍ന്ന് ഗുരുപൂജയും പാദുക പൂജയും നടന്നു. കാഞ്ചിയില്‍ നിന്ന് തിരിച്ച് എടനീര്‍ മഠത്തിലെത്തി പുന പ്രവേശനം നടത്തും. ശേഷം ബുധനാഴ്ചയാണ് പീഠാരോഹണം നടക്കുക.
Keywords: Mutt, News, National, Rajmohan Unnithan, Jayaram Manchathaya succeeded Keshavananda Bharathi Swamy, the abbot of Edaneer

ദീക്ഷ സ്വീകരിക്കുന്ന ചടങ്ങിൽ കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ പങ്കെടുത്തു.
Keywords: Mutt, News, National, Rajmohan Unnithan, Jayaram Manchathaya succeeded Keshavananda Bharathi Swamy, the abbot of Edaneer