മംഗ്‌ളൂറിലെ കോളജ് ഹോസ്റ്റലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ കാസര്‍കോട്ടെ നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു
Oct 6, 2021, 17:08 IST
മംഗ്‌ളൂറു: (www.kasargodvartha.com 06.10.2021) കോളജ് ഹോസ്റ്റലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ കാസര്‍കോട്ടെ നഴ്‌സിങ് വിദ്യാര്‍ഥിനി ആശുപത്രിയില്‍ മരിച്ചു. ബിഎസ് സി നഴ്‌സിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി ചിറ്റാരിക്കാല്‍ തൂമ്പുങ്കല്ലിലെ നൈന (19) ആണ് മരിച്ചത്.
ചൊവ്വാഴ്ച കദ്രിയിലെ കോളജ് ഹോസ്റ്റലിലെ കുളിമുറിയില്‍ നൈന തൂങ്ങി മരിക്കാന്‍ ശ്രമിച്ചതായി പറയുന്നു. ഇത് ശ്രദ്ധയില്‍ പെട്ട സുഹൃത്തുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ മരുന്നുകളോട് പ്രതികരിക്കാതെ ബുധനാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
ഫീസ് അടക്കാന്‍ വൈകുന്നതിലെ വിഷമവും ഇക്കാര്യം പറഞ്ഞ് കോളജ് അധികൃതരുടെ ഭാഗത്തുനിന്നുള്ള മാനസിക പീഡനവുമാണ് മരണത്തിന് കാരണമെന്നാണ് റിപോര്‍ടുകള്‍. കദ്രി പൊലീസ് കേസ് റെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Keywords: News, Mangalore, College, Karnataka, Nurse, Dead, Hanged, Died, Girl, Nursing student died.
< !- START disable copy paste -->