ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ ഓട്ടോയുമായി കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരിക്ക്; ഓട്ടോഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതരം
Jul 16, 2017, 15:43 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 16.07.2017) ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഓട്ടോ ഡ്രൈവറുടെയും യാത്രക്കാരന്റെയും നില ഗുരുതരമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 2.40 മണിയോടെ കട്ടക്കാലിലാണ് അപകടമുണ്ടായത്.
ഓട്ടോ ഡ്രൈവര്‍ അരമങ്ങാനത്തെ രാജേഷിനെയും ഓട്ടോ യാത്രക്കാരനായ മാക്കോട് സ്വദേശി അഷ്‌റഫിനെയും ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിപ്പാല്‍ ആശുപത്രിയിലെ ഹരിയാന സ്വദേശി അതിക്യതുല്യ, ആന്ധ്ര കര്‍ണൂരിലെ രവിതേജ എന്നിവരടക്കം കാറിലുണ്ടായിരുന്ന നാലുപേര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ മണിപ്പാല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ്.
അതിക്യതുല്യയും രവിതേജയും അടക്കമുള്ളവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിപ്പാലില്‍ നിന്നും ബേക്കല്‍ കോട്ട കാണാനാണ് ഡോക്ടര്‍മാര്‍ യാത്ര പുറപ്പെട്ടത്. മേല്‍പ്പറമ്പിലേക്ക് പോകുകയായിരുന്ന ഓട്ടോയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരും പോലീസുമെത്തിയാണ് അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Keywords: Kerala, kasaragod, news, Karnataka, hospital, Accident, Mangalore, Melparamba, Injured, Doctors, Auto Driver, Accident: 6 injured