ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിലായ യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി; പ്രതി വിദേശത്തേക്ക് കടന്നെന്ന് പൊലീസ്
Sep 8, 2021, 17:33 IST
മംഗളുറു: (www.kasargodvartha.com 08.09.2021) ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിലായ യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടി ഗർഭിണിയായതോടെ പ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ് പറഞ്ഞു. ബണ്ട് വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ ഉപ്പിനങ്ങാടിയിലെ മശൂഖിനെതിരെ പൊലീസ് പോക്സോ ചുമത്തി കേസെടുത്തു.
വയറുവേദനയെ തുടർന്ന് സെപ്റ്റംബർ ഒന്നിന് പെൺകുട്ടിയെ ബി സി റോഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്നേ ദിവസം തന്നെ പെൺകുട്ടി ഒരു ആൺ കുഞ്ഞിന് ജന്മം നൽകി. സംഭവമറിഞ്ഞ റൂറൽ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു.
ഒരു വർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയും യുവാവും പരിചയത്തിലാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് വീട്ടിൽ ആളില്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ബണ്ട് വാൾ റൂറൽ പൊലീസ് ഇൻസ്പെക്ടർ ടി ഡി നാഗരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Keywords: Mangalore, Karnataka, News, Top-Headlines, Social-Media, Instagram, Marriage, Complaint, Police, Hospital,Youth, Investigation, Report, Case, Complaint against young man; case registered.
< !- START disable copy paste -->