city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹോദരിയുടെ വിവാഹത്തിനായി ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു

മംഗളൂരു: (www.kasargodvartha.com 19.01.2015) സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ബട്ക്കലിലെ മുഹമ്മദ് സലീം-ഹുസൈന ദമ്പതികളുടെ മകന്‍ സയ്യിദ് റാസ (23) യാണ് മരിച്ചത്.

ദേശീയപാത 66 ല്‍ സിറ്റി ലൈറ്റ് ഹോട്ടലിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ റാസ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ റാസയെ ആദ്യം ബട്ക്കലിലെ ഗവ. ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി ഉഡുപ്പിയിലെയും മംഗളൂരുവിലേയും സ്വകാര്യാശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.

പിന്നീട് ഉച്ചയോടെ റാസയെ ബട്ക്കല്‍ വെല്‍ഫെയര്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബട്ക്കല്‍ ഗവ. ഹോസ്പിറ്റലില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി.

അപകടത്തില്‍ ബട്ക്കല്‍ ടൗണ്‍ പോലീസ് കേസെടുത്തു.
സഹോദരിയുടെ വിവാഹത്തിനായി ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോഡിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ ഹിന്ദുക്കള്‍ 10 പ്രസവിക്കണം: ശങ്കരാചാര്യര്‍

Keywords:  In a tragic incident, a youth died in an accident here on Sunday January 18, just a day before his sister's marriage. The deceased has been identified as Syed Raza (23), son of Mohammed Saleem Syyed Hussaina.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia