സൗദിയില്‍ വാഹനാപകടത്തില്‍ ബണ്ട്വാള്‍ സ്വദേശിയായ യുവാവ് മരിച്ചു
Aug 16, 2013, 10:18 IST
മംഗലാപുരം: ബണ്ട്വാള്‍ നന്ദാവര്‍ പാണമംഗ്ലൂര്‍ സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. പാണമംഗ്ലൂരിലെ അബ്ദുല്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് ഇര്‍ഷാദാണ് (23) മരിച്ചത്. സൗദിയില്‍ ഒരു കാര്‍ഗോ സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു ഇര്‍ഷാദ്. ജോലി ആവശ്യാര്‍ത്ഥം ട്രക്കില്‍ യാത്രചെയ്യുന്നതിനിടെ ഇര്‍ഷാദ് സഞ്ചരിച്ച ട്രക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.
ട്രക്കിലിടിച്ച വാഹനത്തിന്റെ ഡ്രൈവറായ സിറിയന്‍ പൗരനും അപകടത്തില്‍ മരണപ്പെട്ടു. ആഗസ്റ്റ് അഞ്ച് മുതല്‍ ഇര്‍ഷാദിനെകുറിച്ചുള്ള വിവരങ്ങളൊന്നും നാട്ടില്‍ ലഭിച്ചിരുന്നില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. റംസാന്‍ പ്രമാണിച്ച് കാര്‍ഗോ കമ്പനിക്ക് അവധിയായിരുന്നു. പിന്നീട് കുടുംബത്തിന് ലഭിച്ച ഫാക്‌സ് സന്ദേശത്തിലാണ് അപകടമരണത്തെകുറിച്ച് പറയുന്നത്.
ഇര്‍ഷാദിന്റെ പിതാവ് ഹമീദ് 35 വര്‍ഷത്തോളമായി വിദേശത്താണ്. ഇര്‍ഷാദ് മൂന്നരവര്‍ഷമായി വിദേശത്ത് ജോലിചെയ്യുന്നു. ആദ്യം രണ്ട് വര്‍ഷം ദോഹയില്‍ ഡ്രൈവറായി ജോലിചെയ്തിരുന്നു. അടുത്തമാസം നടക്കുന്ന ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍ വരാനുള്ള ഒരുക്കത്തിനിടെയാണ് ഇര്‍ഷാദിന്റെ മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പ് നടന്നുവരുന്നു.
Also read:
ബെയ്‌റൂട്ടിലെ സ്‌ഫോടനത്തില്‍ 20 മരണം; ഇരുനൂറിലധികം പേര്‍ക്ക് പരിക്ക്
Keywords: Irshad, Death, Mangalore, Obituary, Saudi Arabia, Car-Accident, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.