city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവിനെ കടല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടത്തിയ സംഭവം; കൊലപാതകമെന്ന് സഹോദരന്‍

മംഗളൂരു: (www.kasargodvartha.com 05.02.2021) കോടെപുര കടല്‍ത്തീരത്ത് തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മരണപ്പെട്ട യുവാവിന്റെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉള്ളാള്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മരിക്കുന്നതിനു മുമ്പ് യുവാവിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയെ പൊലീസ് അന്വേഷിക്കുന്നു.

യുവാവിനെ കടല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടത്തിയ സംഭവം; കൊലപാതകമെന്ന് സഹോദരന്‍


തലപ്പാടി സാന്തിയ മരുജാഗ നാരായണ ഭണ്ഡാരിയുടെ മകന്‍ തിതേഷ് പൂജാരി (28) യെ ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ കോടെപുര കടല്‍തീരത്ത് കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

തിതേഷിനെ അറിയാവുന്ന ഒരാളാണ് കൊലപ്പെടുത്തിയതെന്ന് സഹോദരന്‍ നിത്യാനന്ദ ഭണ്ഡാരി പരാതിയില്‍ പറയുന്നു. തിതേഷിന്റെ കൂട്ടുകാരനായിരുന്ന രമേഷ് എന്ന വ്യക്തിയെ രണ്ട് ദിവസമായി കാണാനില്ല. മരണത്തില്‍ രമേശിനുള്ള പങ്ക് പൊലീസ് അന്വേഷിക്കുന്നു.

തലപ്പാടിയില്‍ സലൂണില്‍ വെച്ചുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ തിതേഷിനെതിരെ പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. അറസ്റ്റിനുള്ള വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇതുകാരണം തിതേഷ് സ്വന്തം വീട്ടില്‍ പോവാതെ ഉള്ളാളില്‍ തന്നെ ഒളിച്ചു താമസിക്കുകയായിരുന്നു. വീട്ടുകാരുമായും ബന്ധപ്പെട്ടിരുന്നില്ല. അതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Keywords: Murder, Murder-case, Mangalore, Karnataka, Kasaragod, Thalappady, Friend, Killed, Case, Police, Dead Body, Investigation, Youth, Ullal, Arrest Warrant, Youth found dead at Kotepura suspected to be killed

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia