Arrested | 'അനധികൃതമായി കന്നുകാലികളെ കടത്തി'; മംഗ്‌ളൂറില്‍ യുവാവ് അറസ്റ്റില്‍; 2 പേര്‍ ഓടിരക്ഷപ്പെട്ടു
Mar 26, 2023, 21:35 IST
മംഗ്‌ളുറു: (www.kasargodvartha.com) അനധികൃതമായി കന്നുകാലികളെ കടത്തിയെന്നതിന് യുവാവിനെ ബണ്ട് വാള്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ പ്രവീണ്‍ പ്രദീപ് ഫെര്‍ണാണ്ടസാണ് അറസ്റ്റിലായത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. കന്നുകാലികളെ കടത്താന്‍ ഉപയോഗിച്ച പികപ് വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പശുക്കുട്ടികളടക്കം ഒരു ലക്ഷം രൂപയിലധികം വിലമതിക്കുന്നതാണ് പിടിച്ചെടുത്തവ.
പൊലീസ് പറയുന്നത് ഇങ്ങനെ: 'ശനിയാഴ്ച, റൂറല്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഉദയ്രവി വൈഎം ഫറംഗപ്പേട്ടില്‍ പട്രോളിംഗ് ഡ്യൂടിയിലിരിക്കെയാണ് കന്നുകാലികളെ കടത്തുന്ന വിവരം ലഭിച്ചത്. കന്നുകാലികളെ കയറ്റിയ വാഹനം അമ്മേമാര്‍ റെയില്‍വേ ക്രോസില്‍ എത്തിയപ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഡ്രൈവര്‍ ഏതാനും മീറ്റര്‍ അകലെയാണ് വാഹനം നിര്‍ത്തിയത്.
പൊലീസ് വാഹനത്തിന് സമീപമെത്തി പ്രവീണിനെ പിടികൂടി. മറ്റ് രണ്ട് പ്രതികള്‍ വാഹനത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. കര്‍ണാടക ഗോവധ നിരോധന നിയമത്തിന്റെ സെക്ഷന്‍ അഞ്ച്, ഏഴ്, 12 വകുപ്പുകള്‍ അടക്കമാണ് പൊലീസ് കേസെടുത്തത്'.

Keywords: News, National, Karnataka, Mangalore, Top-Headlines, Crime, Arrested, Animal, Youth arrested for transporting cattle illegally.
< !- START disable copy paste -->