കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Feb 22, 2015, 13:56 IST
കാസര്‍കോട്: (www.kasargodvartha.com 22/02/2015) കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുഡ്‌ലു വിവേകാനന്ത നഗറിലെ സച്ചിന്‍ എന്ന അപ്പു (23) വാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് നെല്ലിക്കുന്നിലെ അഭിജിത്തി (22) നെ പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി ഏഴ് മണിയോടെ ഉപ്പള പെര്‍വാഡ് വെച്ചാണ് അപകടമുണ്ടായത്. സച്ചിനും അഭിജിത്തും കാസര്‍കോട്ടേക്ക് ബൈക്കില്‍ വരികയായിരുന്നു. ഇതിനിടയിലാണ് ഇതുവഴി വന്ന കാര്‍ ഇടിച്ചത്. ഇരുവരേയും ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സച്ചിന്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മരണപ്പെടുകയായിരുന്നു.
കുമ്പളയിലെ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സ്ഥാപനത്തിലെ ജീവനക്കാരനാണ് സച്ചിന്‍. കുമ്പള പോലീസ് മൃതദേഹം മംഗളൂരുവിലെ ആശുപത്രിയിലെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഡ്‌ലുവിലെ വീട്ടിലേക്ക് കൊണ്ടു വരും.
Also Read:
സബ് വേയില്‍ ദമ്പതികളുടെ പരസ്യ സെക്സ്; യുവതിയുടെ മാറില്‍ പിഞ്ചുകുഞ്ഞും; വീഡിയോ യൂട്യൂബില്‍
Keywords: Kasaragod, Kerala, Youth, died, Accidental-Death, Car-Accident, Bike-Accident, Injured, hospital, Treatment, Police, Deadbody, Mangalore, Youngster dies in accident.
Advertisement:

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഭാസ്‌കരന്‍-സാവിത്രി ദമ്പതികളുടെ മകനാണ് സച്ചിന്‍. സഹോദരങ്ങള്‍: ശരത് കുമാര്‍, സന്ദീപ് കുമാര്‍. ഏക സഹോദരി സരിത 16 വര്‍ഷം മുമ്പ് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ബസിടിച്ച് മരിച്ചിരുന്നു.