city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മോഷ്ടാവെന്ന് സംശയിച്ച് പിടികൂടിയ യുവാവ് കസ്റ്റഡിയിൽ മരിച്ചു; നെഞ്ചുവേദന അനുഭവപ്പെട്ടതായി പൊലീസ്; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 19.02.2022) സംശയ സാഹചര്യത്തിൽ പിടികൂടിയ യുവാക്കളിൽ ഒരാൾ മംഗ്ളുറു ബന്തർ പൊലീസ് കസ്റ്റഡിയിൽ മരിച്ച നിലയിൽ. മംഗ്ളുറു ഉർവ മരിഗുഡിയിലെ രാജേഷ് കുമാർ (32) ആണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
               
മോഷ്ടാവെന്ന് സംശയിച്ച് പിടികൂടിയ യുവാവ് കസ്റ്റഡിയിൽ മരിച്ചു; നെഞ്ചുവേദന അനുഭവപ്പെട്ടതായി പൊലീസ്; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
     
വെള്ളിയാഴ്ച പുലർചെ 3.30 മണിയോടെയാണ് രാജേഷ് കുമാറിനെയും സൂറത്ത്കൽ റയിൽവേ ക്വാർടേഴ്സിൽ താമസിക്കുന്ന സതീശിനേയും (35) രാത്രി പട്രോളിംഗിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജ്യോതി സർകിളിൽ മദ്യലഹരിയിൽ നിൽക്കുകയായിരുന്നു ഇരുവരുമെന്നാണ് പൊലീസ് പറയുന്നത്.

പിന്നീടുണ്ടായത് മംഗ്ളുറു സിറ്റി പൊലീസ് കമീഷനർ എൻ ശശികുമാർ പറയുന്നതിങ്ങനെ: സ്മാർട് സിറ്റി പദ്ധതിക്കായി ഇറക്കിയ ഇരുമ്പു കമ്പികൾ മോഷ്ടിക്കാനാണ് തങ്ങൾ വന്നതെന്ന് ചോദ്യം ചെയ്തപ്പോൾ യുവാക്കൾ വെളിപ്പെടുത്തി. മദ്യപിക്കാൻ പണമില്ല. അതിനാണ് മോഷണം പ്ലാൻ ചെയ്തതെന്നും പറഞ്ഞു. ഇതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത് ബന്തർ സ്റ്റേഷനിൽ കൊണ്ടുപോയി. വൈകുന്നേരം ഭക്ഷണം കഴിച്ചതിനെത്തുടർന്ന് രാജേഷ് കുമാറിന് നെഞ്ചുവേദന അനുഭവപ്പെട്ടു. വെന്റ്ലോക് ആശുപത്രിയിലേക്ക് കൊണ്ടുപോവുംവഴി മരണം സംഭവിച്ചു'.

യുവാവിന്റെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പരാതി നൽകുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തതായി കമീഷനർ പറഞ്ഞു. സാമൂഹിക പ്രവർത്തകരും ഈ ആവശ്യം ഉന്നയിച്ചു. കേസെടുത്തതായും അന്വേഷണത്തിന് അസി. പൊലീസ് കമീഷനർ മഹേഷ് കുമാറിനെ ചുമതലപ്പെടുത്തിരതായും അറിയിച്ചു.

Keywords: News, Karnataka, Mangalore, Top-Headlines, Man, Custody, Police, Dead, Died, Thief, Police-station, Family, Hospital, Investigation, Complaint, Young man died in police custody.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia