വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; അപകടത്തിന് ശേഷം നിര്‍ത്താതെ പോയ വാഹനത്തിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
Oct 27, 2019, 10:49 IST
കാസര്‍കോട്: (www.kasargodvartha.com 27.10.2019) വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഭദ്രഡുക്ക രാംനഗര്‍ ലക്ഷം വീട് കോളനിയിലെ സുനിലാണ് (23) ശനിയാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങിയത്. ഒക്ടോബര്‍ 25ന് വൈകിട്ട് ചൗക്കിയിലെ മെഡിക്കലില്‍ നിന്നും മരുന്ന് വാങ്ങി തിരിച്ചുപോകുമ്പോള്‍ സുനിലിനെ ഒരു വാഹനം ഇടിക്കുകയും നിര്‍ത്താതെ പോകുകയുമായിരുന്നു എന്ന് ബന്ധുക്കള്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗളൂരു എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ മരണപ്പെട്ടു. രാം നഗറിലെ സുരേഷ്- ശൈലജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷബിള്, ഉഷ. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി കാസര്‍കോട് ടൗണ്‍ പോലീസ് എസ്ഐ ടി നളിനാക്ഷന് മംഗളൂരു ആശുപത്രിയിലേക്ക് പുറപ്പെട്ടു. നിര്‍ത്താതെ പോയ വാഹനം കണ്ടെത്തുന്നതിനായി അന്വേഷണവും ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, Kerala, kasaragod, Accident, Death, Accidental Death, Mangalore, hospital, Police, case, young man died after being seriously injured in the accident
Keywords: news, Kerala, kasaragod, Accident, Death, Accidental Death, Mangalore, hospital, Police, case, young man died after being seriously injured in the accident