city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡൽഹി-ബംഗളൂറു വിമാനത്തിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി

മംഗളൂറു: (www.kasargodvartha.com 07.10.2020) ഡൽഹി-ബംഗളൂറു ഇന്റിഗോ വിമാന യാത്രക്കാരിയായ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയും മകനും സുഖം. ആറ് ഇ 122 വിമാനം ബുധനാഴ്ച വൈകുന്നേരം ഡൽഹിയിൽ നിന്ന് പറന്നുയർന്നതിനെത്തുടർന്ന് യുവതിക്ക് പേറ്റുനോവനുഭവപ്പെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന വനിത ഡോക്ടറുടെ സഹകരണത്തോടെ ലേബർ റൂം ഒരുങ്ങി. ഉൽക്കണ്ഠയുടെ നിമിഷങ്ങൾ കടന്നുപോവുന്നതിനിടെ വൈകുന്നേരം 6:10ന് ചോരക്കുഞ്ഞിന്റെ കരച്ചിൽ. 

ഡൽഹി-ബംഗളൂറു വിമാനത്തിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി

ആ കുരുന്ന് ബംഗളൂറുകാരായ വിമാന ജീവനക്കാരുടെ അരുമയായി. ബുധനാഴ്ച വൈകുന്നേരം 7.40ന് വിമാനം ബംഗളൂറുവിൽ ഇറങ്ങി. വിമാനത്തിലെ സജ്ജീകരണങ്ങൾക്ക് ശാരദ ചൗഹാൻ, അനുപ്രിയ, തൃപ്തി, അങ്കിത എന്നിവർ നേതൃത്വം നൽകി.

ഡൽഹി-ബംഗളൂറു വിമാനത്തിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി

ഡൽഹി-ബംഗളൂറു വിമാനത്തിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി



Keywords: Mangalore, Karnataka, News, Woman, Baby, Boy, Delhi, Bangaloru, Flight, Birth,  Woman gives birth to baby boy on Delhi-Bangalore flight

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia