മംഗളൂരുവില്‍ കൊല്ലപ്പെട്ട എസ് ഡി പി ഐ, ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ക്ക് സഹായം നല്‍കുമെന്ന് മന്ത്രി യു ടി ഖാദര്‍
Jul 10, 2017, 23:56 IST
മംഗളൂരു: (www.kasargodvartha.com 10.07.2017) ദക്ഷിണ കന്നഡ ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി മത - രാഷ്ട്രീയ നേതാക്കള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് കര്‍ണാടക ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി യു ടി ഖാദര്‍ അഭ്യര്‍ത്ഥിച്ചു. കുറ്റക്കാരായവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കും. യാതൊരു വിധത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരാണ് കൊല്ലപ്പെട്ട എസ് ഡി പി ഐ പ്രവര്‍ത്തകന്‍ അഷ്‌റഫ് കലായിയും, ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശരത് മടിവാളയും. ഇരുവരുടെയും കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും യു ടി ഖാദര്‍ അറിയിച്ചു.
സോഷ്യല്‍ മീഡിയകളില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടിയെടുക്കണം. കേന്ദ്ര മന്ത്രി ഡി വി സദാനന്ദ ഗൗഡ, ഉഡുപ്പി - ചിക്കമംഗളൂരു എം പി ശോഭ കരന്ദലാജെ എന്നിവര്‍ നിരുത്തരവാദപരമായ പ്രസ്താവനകളാണ് നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Mangalore, Murder, SDPI, RSS, Family, National, Minister, UT Khader promises compensation to kin of murdered SDPI, RSS activists.