city-gold-ad-for-blogger

ഉള്ളാൾ സയ്യിദ് മദനി ഉറൂസിന് പ്രൗഢ തുടക്കം; ദക്ഷിണേന്ത്യൻ തീർത്ഥാടന കേന്ദ്രം ഉണർന്നു

The commencement of the Ullal Sayyid Madani Uroos with initial prayers.
Photo: Arranged

● കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.
● കർണ്ണാടക സ്പീക്കർ യു ടി ഖാദർ പങ്കെടുത്തു.
● വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വിശ്വാസികളെത്തും.
● വിപുലമായ പരിപാടികൾ നടക്കും.

മംഗലാപുരം: (KasargodVartha) ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ഉള്ളാൾ സയ്യിദ് മുഹമ്മദ് ശരീഫുൽ മദനി ദർഗ്ഗയിലെ 432-ാം വാർഷികവും 22-ാം പഞ്ചവാർഷിക ഉറൂസ് മുബാറകിനും വിപുലമായ പരിപാടികളോടെ തുടക്കമായി. മെയ് 18 ന് പതിനായിരങ്ങൾക്കുള്ള അന്നദാനത്തോടെ ഉറൂസ് സമാപിക്കും.

സയ്യിദ് അതാഉള്ള തങ്ങൾ ഉദ്യാവരം പ്രാരംഭ പ്രാർത്ഥന നിർവ്വഹിച്ച ചടങ്ങിൽ, ഉള്ളാൾ ഖാസിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. കർണ്ണാടക ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി ഉറൂസ് ഉദ്ഘാടനം ചെയ്തു.

സയ്യിദ് അലി ബാഫഖീഹ് തങ്ങൾ, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊയിലാണ്ടി, സയ്യിദ് മുഹമ്മദ് അഷ്റഫ് അസ്സഖാഫ് തങ്ങൾ ആദൂർ, സയ്യിദ് അബ്ദുറഹ്മാൻ മസ്ഊദ് തങ്ങൾ കൂറ, കർണ്ണാടക സ്പീക്കർ യു ടി ഖാദർ, ദർഗ്ഗാ പ്രസിഡണ്ട് ഹനീഫ് ഹാജി ഉള്ളാൾ, ഹുസൈൻ സഅദി കെ സി റോഡ്, കണച്ചൂർ മോണു ഹാജി, അബൂസുഫ്യാൻ മദനി, അബ്ദുറഷീദ് സഖാഫി കക്കിഞ്ച, സിദ്ദീഖ് മോണ്ടുഗോളി, കന്തൽ സൂഫി മദനി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ദർഗ്ഗാ കമ്മിറ്റി പ്രസിഡണ്ട് ഹനീഫ് ഹാജി ആമുഖ സന്ദേശം നൽകുകയും ജനറൽ സെക്രട്ടറി ശിഹാബുദ്ധീൻ സഖാഫി ഉള്ളാൾ സ്വാഗതം പറയുകയും ചെയ്തു.

ഉറൂസിൻ്റെ തുടർന്നുള്ള ദിവസങ്ങളിൽ കർണ്ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, സ്പീക്കർ യു ടി ഖാദർ, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

ഉദ്ഘാടത്തിനെത്തേണ്ടിയിരുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ ചില അസൗകര്യങ്ങളാൽ സംബന്ധിക്കാനായില്ലെന്നും മറ്റൊരുദിവസം ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചതായും ബന്ധപ്പെട്ടവർ പറഞ്ഞു.

കേരളം, കർണാടക സംസ്ഥാനങ്ങൾക്ക് പുറമെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ദിനംപ്രതി പതിനായിരക്കണക്കിന് വിശ്വാസികളാണ് ഇന്ത്യയിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമായ ഉള്ളാളിലെ ഉറൂസിൽ സംഗമിക്കുന്നത്.

പഞ്ചവത്സര ഉറൂസ് മുബാറകിൻ്റെ ഭാഗമായി മഖാം സിയാറത്ത്, ദിക്‌റ് മജ്‌ലിസ്, ഉദ്ഘാടന സെഷൻ, മദനി മൗലിദ് സദസ്സ്, മദനി സംഗമം, സയ്യിദ് മദനി ഗ്രാന്റ് മസ്ജിദ് ശിലാസ്ഥാപനം, സ്റ്റുഡൻസ് സമ്മിറ്റ്, ആദരിക്കൽ ചടങ്ങ്, താജുൽ ഉലമ സയ്യിദ് അബ്ദുറഹ്‌മാൻ അൽ ബുഖാരി & കൂറാ തങ്ങൾ അനുസ്മരണം, പ്രവാസി പ്രതിനിധി സമ്മേളനം, ശരീഅത്ത് കോളേജ് & ഹിഫ്‌ളുൽ ഖുർആൻ കോളേജ് പ്രോഗ്രാം, അൽ കനഫ് അലുംനി സംഗമം, സയ്യിദ് മദനി നാഷണൽ പീസ് കോൺഫറൻസ്, നഅതേ ശരീഫ്, ബുർദ്ദാസ്വാദനം, മുഅല്ലിം സമ്മേളനം, സനദ് ദാനം, ദഅവാ കോളേജ് കോൺഫറൻസ്, മതപ്രഭാഷണം, സമാപന സംഗമം, സാമൂഹിക രാഷ്ട്രീയ മഹാ സംഗമം, സന്തൽ, അന്നദാനം തുടങ്ങിയ വിവിധ പരിപാടികൾ നടക്കും.

ഉള്ളാൾ ഉറൂസിൻ്റെ ഈ മനോഹരമായ തുടക്കം എല്ലാവരിലേക്കും എത്തിക്കൂ! നിങ്ങളുടെ അഭിപ്രായങ്ങളും പങ്കുവെക്കൂ.

Summary: The 432nd annual and 22nd quinquennial Uroos Mubarak of Ullal Sayyid Muhammad Shareeful Madani Dargah commenced with grand programs. The event, a major pilgrimage center in South India, will conclude with mass feeding on May 18th. Prominent leaders including Kanthapuram A.P. Aboobacker Musliyar attended the opening ceremony.

#UllalUroos, #SayyidMadani, #Mangalapuram, #KarnatakaPilgrimage, #SouthIndia, #Uroos2025

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia