Committee | ഉള്ളാള്‍ ജുമാമസ്ജിദിന്റെയും ദര്‍ഗയുടെയും പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു
Feb 26, 2023, 21:18 IST
മംഗ്ളുറു: (www.kasargodvartha.com) പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ഉള്ളാള്‍ സയ്യിദ് മുഹമ്മദ് ശരീഫുല്‍ മദനി ദര്‍ഗയുടെയും ജുമാമസ്ജിദിന്റെയും പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. മേലങ്കടി, കോട്ടപ്പുറം, കല്ലാപ്പു, മുക്കച്ചേരി, അലൈക്കള എന്നീ അഞ്ച് സോണുകളില്‍ നിന്നായി 55 പ്രതിനിധികളെയാണ് തെരഞ്ഞെടുത്തത്. ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോടെടുപ്പ് ശനിയാഴ്ച മുക്കച്ചേരി ദക്ഷിണ കന്നഡ ഹയര്‍ പ്രൈമറി സ്‌കൂളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെ നടന്നു.
കര്‍ണാടക സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡിന്റെ നേതൃത്വത്തിലായിരുന്നു തെരെഞ്ഞെടുപ്പ് നടപടികള്‍. വോടര്‍ ലിസ്റ്റ് തയ്യാര്‍ ചെയ്ത് പേരുകള്‍ ചേര്‍ക്കാന്‍ ഒരുമാസത്തേ സമയം നേരത്തെ അനുവദിച്ചിരുന്നു. മൊത്തം 3512 പേര്‍ക്കാണ് വോടവകാശമുണ്ടായിരുന്നത്. അതില്‍ 2935 പേര്‍ (83 ശതമാനം) വോട് ചെയ്തു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ദക്ഷിണ കന്നഡ വഖഫ് ബോര്‍ഡ് പ്രസിഡണ്ടും തെരഞ്ഞെടുപ്പ് വരണാധികാരിയുമായ സയ്യിദ് മുഹമ്മദ് ഖാസിം ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചു.
ഭരണ സമിതി അംഗങ്ങള്‍
മേലങ്കടി സോണ്‍: ജബ്ബാര്‍ യുഎം, നസീര്‍ ഉള്ളാളം ബാവ, മുഹമ്മദ് ഹിംസാക്, മൊയ്ദീന്‍ അബ്ബ, അശ്‌റഫ്, അബ്ദുല്‍ സമദ്, ഇബ്രാഹിം ശൗഖത്, സൈനുദ്ദീന്‍, മുഹമ്മദ് ബാവ, മുഹമ്മദ് റഫീഖ്, ബാവ ഗുലാം ഹനീഫ്.
അലൈക്കള സോണ്‍: മുഹമ്മദ് ഹനീഫ്, ഫാറൂഖ് യു, അശ്‌റഫ് അഹ് മദ്, അബ്ദുല്‍ ഖാദര്‍ യുഎം, അബ്ദുല്‍ ഹമീദ് യുടി, ഇബ്രാഹിം സയ്യിദ്, മുഹമ്മദ് ശിഹാബുദ്ദീന്‍ പി, ഇര്‍ഫാന്‍, മുഹമ്മദ് റിയാസ്, മുസ്ത്വഫ, സയ്യിദ് അബ്ദുല്‍ സിയാദ്.
മുക്കച്ചേരി സോണ്‍: അബൂബകര്‍, അയ്യൂബ് യുകെ, ഹമീദ്, അഹ്മദ് തന്‍സീല്‍ എസ്, ഇസ്മാഈല്‍, ഖലീല്‍, ഫാറൂഖ്, അബൂബകര്‍ ഉള്ളാള്‍, മുഹ്യുദ്ദീന്‍ ഉള്ളാള്‍, ഉള്ളാള്‍ നാസിര്‍.
കല്ലാപ്പു സോണ്‍: മുഹമ്മദ് കെ, ഫാറൂഖ് യുഎച്, മുഹമ്മദ് ആരിഫ് യു, അമീര്‍ അഹ്മദ്, മുഹമ്മദ് ഇംതിയാസ്, ഹുസൈന്‍, മുഹമ്മദ് ഇഹ്ജാസ്, മുഹമ്മദ് മുസ്ത്വഫ, മുഹമ്മദ് പി എച്, മുഹമ്മദ് മുസ്ത്വഫ, മൊയ്ദീന്‍, ഹമീദ്.
കോട്ടപ്പുറം: അബ്ദുല്‍ അസീസ്, അബ്ദുല്‍ ഖാദര്‍, യുബിഎം ബശീര്‍, മുഹമ്മദ് റഫീഖ്, ഹസന്‍ യുകെ, ഹസൈനാര്‍ യു, അബൂബകര്‍ യു, അശ്‌റഫ് മുഹമ്മദ്, മുഹമ്മദ് അബ്ദുല്‍ ഖാദര്‍, റഫീഖ് യുഎം, തഹസീന്‍ യുടി.
Keywords: Latest-News, Karnataka, National, Top-Headlines, Mangalore, Religion, Dargah, Ullal, Office- Bearers, Election, Ullal Dargah, Ullal Dargah Administration Committee elections.
< !- START disable copy paste -->