നിയന്ത്രണം വിട്ട സ്കൂടെർ പാലത്തിൽ ഇടിച്ച് യുവാവ് മരിച്ചു
Feb 2, 2021, 13:23 IST
മംഗളൂരു: (www.kasargodvartha.com 02.02.2021) സ്കൂടെർ പാലത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ശാന്തിക്കട്ടയിലെ വി എൻ ആസിഫാണ് (19) മരിച്ചത്. ദേശീയ പാത 66ലെ ഉപ്പൂരിലാണ് അപകടം നടന്നത്.
ബ്രഹ്മാവറിലേക്ക് പോവുന്നതിനിടെ നിയന്ത്രണം വിട്ട് പാലത്തിലിടിക്കുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിലും അടിയുടെ ആഘാതത്തിൽ ഹെൽമറ്റ് തെറിച്ചുപോയിരുന്നു. തൽഫലമായി തലയ്ക്കും മുഖത്തിനും സാരമായ പരിക്കേറ്റ ആസിഫ് സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നു.
Keywords: Karnataka, News, Mangalore, Accident, Death, Accidental-Death, Scooter, Bridge, Top-Headlines, Youth, Two-wheeler hits bridge railings - Rider dies.
< !- START disable copy paste -->