city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥിനികളെ കാണാതായി, കല്‍പ്പണിക്കാരന്‍ തട്ടിക്കൊണ്ടുപോയതെന്നു സംശയം

മംഗളൂരു: (www.kasargodvartha.com 19/02/2015) പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. അയല്‍വക്കത്തു താമസിക്കുന്ന കല്‍പ്പണിക്കാരന്‍ തട്ടിക്കൊണ്ടു പോയതാണെന്നു സംശയിക്കുന്നു.  ഫെബ്രുവരി 17നു ഷിര്‍വ്വ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പമ്പൂരിലാണ് സംഭവം. സ്വാമിയുടെ മകള്‍ കണ്ണമ്മ (15), അയല്‍വാസി കൃഷ്ണപ്പയുടെ മകള്‍ ശാലിനി (15) എന്നിവരെയാണ് കാണാതായത്.

പെണ്‍കുട്ടികളെ ചൊവ്വാഴ്ച ഹേരൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ കണ്ടതായി വിവരമുണ്ട്. പിന്നീട് പമ്പൂരിലെ ധര്‍മ്മശ്രീ കോളനിയിലും ഇവര്‍ എത്തിയിരുന്നു. പിന്നീട് ഇരുവരെയും കാണാതാവുകയായിരുന്നു.

രാഘവേന്ദ്ര എന്ന യുവാവ് പെണ്‍കുട്ടികളോട് അടുപ്പം കാണിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായി പരിസരവാസികള്‍ പറഞ്ഞു. കല്‍പ്പണിക്കാരനായ ഇയാള്‍ ഒന്നരമാസമായി പെണ്‍കുട്ടികളുടെ വീട്ടിനടുത്താണ് താമസം.
രാഘവേന്ദ്രയെയും കാണാതായിട്ടുണ്ട്.

പടുബെല്ലെ ശ്രീ നാരായണ ഗുരു കന്നഡ മീഡിയം സ്‌കൂളിലെ എസ്.എസ്.എല്‍. സി. വിദ്യാര്‍ത്ഥികളാണ് പെണ്‍കുട്ടികള്‍. പെണ്‍കുട്ടികളെ കാണാതായതു സംബന്ധിച്ച് ഷിര്‍വ്വ പോലീസും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ കമ്മിറ്റി ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു.
എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥിനികളെ കാണാതായി, കല്‍പ്പണിക്കാരന്‍ തട്ടിക്കൊണ്ടുപോയതെന്നു സംശയം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Mangalore, SSLC, Students, Missing, Kidnap, In a suspected case of kidnapping, two minor girls have been reported missing since Tuesday February 17 at Pamboor under Shirva police station limits here, Two minor girls allegedly kidnapped, suspect missing.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia