ബസപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം വീതം ധനസഹായം
Sep 23, 2021, 21:22 IST
മംഗളുറു: (www.kasargodvartha.com 23.09.2021) കഴിഞ്ഞ ജനുവരി മൂന്നിന് പാണത്തൂരിലുണ്ടായ ബസ് അപകടത്തിൽ മരിച്ച ഏഴു പേരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം കർണാടക സർകാർ അനുവദിച്ചു. അർധമൂല സ്വദേശി നാരായണ നായികിന്റെ മകൻ ശ്രേയസ് (13), സുള്ള്യ സ്വദേശി രവിചന്ദ്ര (40), ഈശ്വരി (39), ബെൽനാട് സ്വദേശി രാജേഷ് (45), ബണ്ട് വാൾ സ്വദേശി ശശിധരപൂജാരി (43), പുത്തൂർ സ്വദേശിനി സുമതി (50), ആദർശ് (14) എന്നിവരായിരുന്നു മരിച്ചത്.
ജില്ലയുടെ മലയോരത്ത് സംഭവിച്ച അപകടത്തിൽ പരിക്കേറ്റവർക്ക് തക്ക സമയം ചികിത്സ നൽകാൻ പൂടംകല്ല് താലൂക് ആശുപത്രിയിൽ സൗകര്യം ഇല്ലാത്തതായിരുന്നു മരണ കാരണമെന്നായിരുന്നു റിപോർട്.
ജില്ലയുടെ മലയോരത്ത് സംഭവിച്ച അപകടത്തിൽ പരിക്കേറ്റവർക്ക് തക്ക സമയം ചികിത്സ നൽകാൻ പൂടംകല്ല് താലൂക് ആശുപത്രിയിൽ സൗകര്യം ഇല്ലാത്തതായിരുന്നു മരണ കാരണമെന്നായിരുന്നു റിപോർട്.
Keywords: Karnataka, News, Mangalore, Panathur, Bus-accident, Death, Government, Family, Two lakh each for families of those died in bus accident.
< !- START disable copy paste -->