|
Abdul Rahman |
കാസര്‍കോട്: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു .ബദിയടുക്കയിലെ മാര്‍പ്പനടുക്കയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം. കുമ്പഡാജയിലെ സി.കെ.അബ്ദുര്‍ റഹ്മാന്(65), മുഹമ്മദ്(45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് കേര്‍വെല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
|
Mohammed |
റേഷന്‍ ഷോപ്പില്‍ പോയി അരിവാങ്ങി തിരിച്ചുവരുമ്പോഴാണ് അപകടം. പരിക്ക് ഗുരുതരമായതിനാല്‍ രണ്ടുപേരെയും മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
Keywords: Bike, Accident, Kasaragod, Badiyadukka, Injured, Kumbadaje, Hospital, Ration Shop, Mangalore, Kerala