city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്കു കുളത്തിലേക്കു മറിഞ്ഞു വീണു യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു

മംഗളൂരു: (www.kasargodvartha.com 05/02/2015) ഒരു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടു പേര്‍ റോഡരികിലെ കുളത്തില്‍ വീണു മുങ്ങി മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ബെല്‍ത്തങ്ങാടി താലൂക്കിലെ മഡ്ഡട്ക്ക ഒടീലുവിലാണ് സംഭവം.

മൂഡുബിദ്രി യേദപ്പദവ് തെങ്ക ബെന്തല്‍പ്പദവു ഹൗസിലെ ദോങ്കു നായിക്കിന്റെ മകന്‍ വിശ്വനാഥ് എന്ന സുന്ദര്‍ നായിക്ക് (26), ഉറുവാളു മുറത്തകോടിയിലെ കൂസപ്പയുടെ മകന്‍ മധുസൂദന്‍ (24) എന്നിവരാണ് മരിച്ചത്.

ഉജിറെ എസ്.ഡി.എം.പി. പോസ്റ്റ് ഗ്രാജ്വേറ്റ് കോളജിലെ രണ്ടാം വര്‍ഷ എം.എസ്.സി. വിദ്യാര്‍ത്ഥിയാണ് മരിച്ച മധുസൂദനന്‍.

പടങ്ങാടി ഗ്രാമത്തിലെ ഒഡീലു മഹാലിംഗേശ്വര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു സുഹൃത്തുക്കളായ സുന്ദര്‍ നായിക്കും മധുസൂദനും. സുന്ദറാണ് ബൈക്ക് ഓടിച്ചിരുന്നത്. കിന്നിഗോളിപടങ്ങാടി റോഡിലൂടെ യാത്ര ചെയ്യവേ ഒടീലു വളവില്‍ വെച്ചു എതിര്‍ ഭാഗത്തു നിന്നു ഒരു വാഹനം വരുന്നതു കണ്ടു സുന്ദറിന്റെ  ശ്രദ്ധ പാളുകയും നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ കുളത്തില്‍ പതിക്കുകയുമായിരുന്നു.

ശബ്ദം കേട്ട് ഓടിക്കൂടിയ  നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നു പുറത്തെടുക്കുമ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു.
ബൈക്കു കുളത്തിലേക്കു മറിഞ്ഞു വീണു യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കടം കയറി മുടിഞ്ഞ ടാക്‌സി ഡ്രൈവര്‍ കള്ളക്കഥയുണ്ടാക്കി രാജ്യം വിടാന്‍ ശ്രമിച്ചു; ജയിലിലായി

Keywords:  Mangalore, died, Obituary, Bike, Bike-Accident, Two persons travelling in a motor bike fell into a pond at around 11 pm on Tuesday, February 3 near Odeelu in Maddadka in the taluk and drowned.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia