Arrested | കാലിക്കടത്ത്: 2 പേര്‍ അറസ്റ്റില്‍
Jun 25, 2023, 22:44 IST
മംഗ്ലൂറു: (www.kasargodvartha.com) നിന്നുതിരിയാന്‍ ഇടമില്ലാത്തരീതിയില്‍ മൂന്ന് കാളക്കുട്ടികളെ പികപ് വാനില്‍ കടത്തുകയായിരുന്ന രണ്ടു പേരെ ശങ്കരനാരായണ പൊലീസ് അറസ്റ്റ് ചെയ്തു. ജപ്തി ഗ്രാമത്തിലെ കരിക്കുള്ളു ചന്ദ്ര ഷെട്ടി (55), ഹല്ലാടിയിലെ ഗുഡ്ഡെ അങ്ങാടി അണ്ണപ്പ(65) എന്നിവരെയാണ് സബ് ഇന്‍സ്‌പെക്ടര്‍ നസീര്‍ ഹുസൈന്‍ അറസ്റ്റ് ചെയ്തത്.
മേയാന്‍ വിട്ട കാളക്കുട്ടികളെ മോഷ്ടിച്ചു കടത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇരുവരേയും കോടതിയില്‍ ഉടന്‍തന്നെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
Keywords: Two arrested for cattle trafficking, Mangalore, News, Top-Headlines, Arrested, Cattle Trafficking, Police, Court, Probe, National.