city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുഎഇയിലേക്കുള്ള യാത്രാവിലക്ക് ശനിയാഴ്ച അർധരാത്രി മുതൽ; വിമാന ടികെറ്റിനായി നെട്ടോട്ടം, നിരക്ക് 120,000 രൂപ വരെ, മംഗളൂറുവിൽ നിന്ന് അധിക വിമാനങ്ങൾ

കാസർകോട്: (www.kasargodvartha.com 24.04.2021) ഏപ്രിൽ 24 ന് ശനിയാഴ്ച അർധരാത്രി മുതൽ 10 ദിവസത്തേക്ക് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സെർവീസുകൾ വിലക്കിയതിനാൽ യാത്രക്കാർ പ്രതിസന്ധിയിലായി. നിരോധനം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് എങ്ങനെയെങ്കിലും ടികെറ്റ് സംഘടിപ്പിക്കാനുള്ള തിരക്കിൽ വിമാനനിരക്ക് വൻതോതിൽ കൂടി. വെള്ളിയാഴ്ച ഇന്ത്യയിൽ നിന്ന് യു‌എഇയിലേക്കുള്ള ടികെറ്റ് നിരക്ക് ചിലയിടങ്ങളിൽ 120,000 രൂപ വരെ ഉയർന്നതായി ഖലീജ് ടൈംസ് റിപോർട് ചെയ്തു.
                                                                                 
യുഎഇയിലേക്കുള്ള യാത്രാവിലക്ക് ശനിയാഴ്ച അർധരാത്രി മുതൽ; വിമാന ടികെറ്റിനായി നെട്ടോട്ടം, നിരക്ക് 120,000 രൂപ വരെ, മംഗളൂറുവിൽ നിന്ന് അധിക വിമാനങ്ങൾ

അവസാന നിമിഷവും ടികെറ്റിനായി നിരവധി പേരാണ് എത്തിയതെന്ന് കാസർകോട് മൗലവി ട്രാവൽസ് ഡയറക്ടർ മുഹമ്മദ് അബ്ദുല്ല കാസർകോട് വാർത്തയോട് പറഞ്ഞു. നിരക്ക് 35000 മുതൽ 45000 രൂപ വരെയായി ഉയർന്നു. അധികമായി ചാർടേർഡ് വിമാനങ്ങളും സെർവീസ്‌ നടത്തുന്നുണ്ട്. ഇതിലും ടികെറ്റിനായി തിരക്ക് അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

അധിക പണം മുടക്കാൻ യാത്രക്കാർ തയ്യാറായതും വിമാന ടികെറ്റ് ഉയരാൻ കാരണമായി. കൊച്ചി-ദുബൈ, മംഗളുറു - ദുബൈ വിമാനങ്ങൾക്കാണ് ഏറെ ആവശ്യക്കാരുണ്ടായത്. എന്നാൽ അധിക നിരക്ക് മുടക്കിയാലും ടികെറ്റ് ലഭിക്കാനില്ലാത്ത അവസ്ഥയാണ് ഉള്ളതെന്ന് ആളുകൾ പറയുന്നു.

യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് ശനിയാഴ്ച മംഗലാപുരത്ത് നിന്ന് ദുബൈയിലേക്ക് മൂന്നും കോഴിക്കോട് നിന്ന് രണ്ടും ചാർടർ വിമാനങ്ങൾ സെർവീസ് നടത്തുന്നുണ്ട്. കോഴിക്കോട് - റാസൽഖൈമ റൂടിലും എയർ ഇന്ത്യ അധിക സെർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയും ശനിയുമായി ഏകദേശം 40000 ത്തോളം ഇന്ത്യക്കാർ യുഎഇയിൽ എത്തുമെന്നാണ് കരുതുന്നത്.

അതേസമയം കോവിഡ് - ടെസ്റ്റിംഗ് സെന്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യുഎഇയിലേക്ക് കടക്കാൻ അംഗീകൃത ലാബിൽ നിന്ന് കോവിഡ് നെഗറ്റീവ് സെർടിഫികെറ്റ് നിർബന്ധമാണ്. കോവിഡ് ഫലം പെട്ടന്ന് ലഭിക്കുന്നതിന് വേണ്ടി പലരും അധിക തുക മുടക്കേണ്ടി വന്നിട്ടുണ്ട്. സാധാരണയായി 12-15 മണിക്കൂറിലാണ് ഫലം ലഭിക്കുന്നത്.

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഭാവിയിലെ കാര്യങ്ങൾ എന്താകുമെന്ന ആശങ്കയും യാത്രക്കാരുടെ എണ്ണത്തിൽ വർധനവിന് കാരണമായിട്ടുണ്ട്.

Keywords: Kasaragod, Kerala, News, UAE, Air-ticket\, Ban, Mangalore, India, Kochi, Kozhikode, Top-Headlines, Dubai, COVID-19, Test, Travel ban to UAE from midnight on Saturday; Fares up to Rs 120,000, additional flights from Mangalore.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia