അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജനാര്ദനന് പൂജാരി, പിന്നാലെ വധഭീഷണി, പോലീസിന് പരാതി നല്കി
Dec 8, 2018, 10:27 IST
മംഗളൂരു: (www.kasargodvartha.com 08.12.2018) അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജനാര്ദനന് പൂജാരി നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ അദ്ദേഹത്തിന് വാട്സ്ആപ്പിലൂടെ വധഭീഷണി. സംഭവം സംബന്ധിച്ച് പോലീസില്‍ പരാതി നല്കി. ശബ്ദസന്ദേശമായാണ് വാട്സ്ആപ്പില്‍ വ്യാപകമായ പ്രചരണം നടന്നത്.
ഭീഷണി മുഴക്കിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുന്‍ എം.എല്‍.എ. ജെ.ആര്. ലോബോയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സിറ്റി പോലീസ് കമ്മീഷണര്‍ ടി.ആര്. സുരേഷിന് പരാതി നല്‍കിയത്. 82 വയസുള്ള പൂജാരിക്കെതിരെ ഭീഷണി പ്രചരിപ്പിക്കുന്നത് സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് കരുതുന്നതായി ലോബോ പറഞ്ഞു. വ്യക്തിപരമായ നിലപാട് പറഞ്ഞതിന്റെ പേരില്‍ പൂജാരിക്കെതിരെ ഉയരുന്ന ഭീഷണി ഗൗരവമായിക്കണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. നേതാവ് നളിന്‍കുമാര്‍ കട്ടീല്‍ എം.പി. ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mangalore, Top-Headlines, National, Threatening against Congress leader
< !- START disable copy paste -->