കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിയുള്പെടെയുള്ള മൂന്നു പേര്‍ക്ക് പിന്നാലെ മറ്റു 3 പേര് കൂടി അറസ്റ്റില്‍
May 31, 2019, 12:27 IST
മംഗളൂരു: (www.kasargodvartha.com 31.05.2019) ദക്ഷിണ കര്‍ണാകയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിയുള്പെടെയുള്ള മൂന്നു പേര്‍ക്ക് പിന്നാലെ മറ്റു മൂന്നു പേരെ കൂടി പോലീസ് അറസ്റ്റു ചെയ്തു. ദക്ഷിണകന്നഡ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മിഥുന് റായിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ബണ്ട്വാള്‍ അമ്മുഞ്ചെയിലെ മോക്ഷിത് (28), കരിയങ്കാല ബടക്കബയല് സ്വദേശികളായ കരുണാകര്‍ പൂജാരി (31), പ്രീതം (28) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശി കാര്‍തിക് (30), മംഗളൂരു ബണ്ട്വാളിലെ നവീന്‍ (സച്ചിന്-25), ബണ്ട്വാള്‍ അമ്മുഞ്ചെയിലെ നിഷാന്ത് (23) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് അറസ്റ്റിലായ ആറു പേരും.
മെയ് 23ന് വോട്ടെണ്ണലിനെ തുടര്‍ന്ന് വൈകിട്ട്് ബടക്കബയലില് നടത്തിയ ആഹ്ലാദ പ്രകടത്തില്‍ ഇവര്‍ മിഥുന് റായിയെ അവഹേളിക്കുകയും തലയറുക്കുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, National, Top-Headlines, Crime, Threatening against Congress candidate; 3 more arrested
< !- START disable copy paste -->
Keywords: Mangalore, news, National, Top-Headlines, Crime, Threatening against Congress candidate; 3 more arrested
< !- START disable copy paste -->