city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദമ്പതികളെ കെട്ടിയിട്ട് 75,000 രൂപയും 3 ലക്ഷം രൂപയുടെ സ്വര്‍ണവും കവര്‍ന്നു; മോഷ്ടാക്കള്‍ കാസര്‍കോട്ടേക്ക് കടന്നതായി സൂചന

സുള്ള്യ: (www.kasargodvartha.com 10/10/2015) ദമ്പതികളെ കെട്ടിയിട്ട് 75,000 രൂപയും മൂന്നു ലക്ഷം രൂപയുടെ സ്വര്‍ണവും കവര്‍ന്നു. സുള്ള്യ കണ്ഠമംഗലയില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.30 മണിയോടെയാണ് സംഭവം. സുള്ള്യയിലെ ഭാരത് അഗ്രോ ഏജന്‍സി സ്ഥാപന ഉടമ രാമചന്ദ്രയുടെ വീട്ടിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയ കവര്‍ച്ച നടന്നത്. പുലര്‍ച്ചെ എത്തിയ നാലംഗ മുഖംമൂടി സംഘം രാമചന്ദ്രയെയും ഭാര്യ മഞ്ചുളയെയും വീട്ടുജോലിക്കാരി സുനിതയെയും കെട്ടിയിട്ട് കവര്‍ച്ച് നടത്തുകയായിരുന്നു.

കവര്‍ച്ചാക്കാരുടെ അക്രമത്തില്‍ പരിക്കേറ്റ ദമ്പതികളെയും വീട്ടുജോലിക്കാരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സുള്ള്യ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കന്നടയും തെലുങ്കും സംസാരിക്കുന്നവരാണ് കവര്‍ച്ചാ സംഘമെന്ന് രാമചന്ദ്ര പോലീസിനോട് പറഞ്ഞു.

അതേ സമയം കവര്‍ച്ചക്കാര്‍ കാസര്‍കോട് ഭാഗത്തേക്ക് വാഹനത്തില്‍ കടന്നിട്ടുണ്ടെന്ന് സുള്ള്യ പോലീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍, ബദിയടുക്ക, കുമ്പള, കാസര്‍കോട് ഭാഗങ്ങളില്‍ പോലീസ് ഇവര്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദമ്പതികളെ കെട്ടിയിട്ട് 75,000 രൂപയും 3 ലക്ഷം രൂപയുടെ സ്വര്‍ണവും കവര്‍ന്നു; മോഷ്ടാക്കള്‍ കാസര്‍കോട്ടേക്ക് കടന്നതായി സൂചന

Keywords:  In a robbery that was reported on Saturday morning from Kantamangala in Sullia, four thieves allegedly stole cash and jewelry from an elderly couples’ house. The house belonged to Ramachandra and Manjula. Ramachandra is the owner of Bharath Agro Agencies, Sullia.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia