പിതാവിന്റെ കോവിഡ് മരണം അറിഞ്ഞ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Jun 3, 2021, 21:07 IST
മംഗളുറു: (www.kasargodvartha.com 03.06.2021) പിതാവ് കോവിഡ് ബാധിതനായി മരണമടഞ്ഞതിനു പിന്നാലെ മകൻ കുഴഞ്ഞുവീണ് മരിച്ചു. മംഗളുറു ബണ്ട് വാളിലെ ശൈലേഷ് (44) പിതാവ് ഭുജംഗ ഷെട്ടിയുടെ (85) മരണവിവരം അറിഞ്ഞയുടൻ കുഴഞ്ഞുവീഴുകയായിരുന്നു.
പുത്തൂറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓസ്ട്രേലിയയിൽ നിന്ന് രണ്ട് മാസം മുമ്പ് അവധിയിൽ വന്ന ശൈലേഷ് ഭാര്യയും രണ്ട് പെൺമക്കളുമൊത്ത് വാടകവീട്ടിൽ താമസിക്കുകയായിരുന്നു.
Keywords: Mangalore, Karnataka, News, Youth, Death, COVID-19, Corona, Father, Son, Hospital, Treatment, The young man collapsed to death after knowing his father's COVID death.
< !- START disable copy paste -->