മണ്ണിൽ മറഞ്ഞ വിദ്യാർത്ഥിയെ മൂന്നാം ദിവസവും കണ്ടെത്താനായില്ല
Jan 27, 2021, 15:52 IST
മംഗളൂരു: (www.kasargodvartha.com 27.01.2021) കേരള - കർണാടക അതിർത്തിയിലെ അബ്ബി വെള്ളച്ചാട്ടം പരിസരത്ത് മണ്ണിടിഞ്ഞ് കാണാതായ കോളജ് വിദ്യാർത്ഥിയെ മൂന്നാം ദിവസവും കണ്ടെത്താനായില്ല. ലൈല ഗ്രാമത്തിലെ കാശിബെട്ടു കൃഷ്ണയ്യ വാസുദേവ ഷെട്ടിയുടെ മകനും ഉജ്റെ എസ് ഡി എം കോളജ് രണ്ടാംവർഷ വിദ്യാർത്ഥിയുമായ സനത് ഷെട്ടി (21) തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് അപകടത്തിൽപെട്ടത്.
ക്രികെറ്റ് കളി കഴിഞ്ഞ് ഞായറാഴ്ച കൂട്ടുകാരന്റെ വീട്ടിൽ തങ്ങിയ സനതും മറ്റു സുഹൃത്തുക്കളും പിറ്റേന്ന് വെള്ളച്ചാട്ടം കാണാൻ പോവുകയായിരുന്നു. നിന്നേടം ഇടിഞ്ഞ് എല്ലാവരും മണ്ണിനൊപ്പം താഴേക്ക് പതിച്ചെങ്കിലും മറ്റുള്ളവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇടിഞ്ഞ മുഴുവൻ മണ്ണിനും അടിയിലാണ് വിദ്യാർത്ഥി. മണ്ണുമാന്തി യന്ത്രങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത സ്ഥലമായതിനാൽ മനുഷ്യ പ്രയത്നമാണ് നടക്കുന്നത്.
< !- START disable copy paste -->

Keywords: Karnataka, News, Mangalore, Student, Missing, College, Land, Top-Headlines, Police, Fire force, The college student went missing in land slide could not be found for a third day.
< !- START disable copy paste -->